കർണാടകയിൽ ക്വാറിയിലേക്ക് പോവുകയായിരുന്ന ട്രകില്‍ ജലാറ്റിന്‍ സ്റ്റികുകള്‍ പൊട്ടിത്തെറിച്ച് എട്ട് മരണം; മൃതദേഹങ്ങള്‍ ചിന്നിച്ചിതറി, നാല് ജില്ലകളില്‍ പ്രകമ്പനം


ഷിമോഗ: (https://ift.tt/395PaTW) കർണാടകയിൽ ക്വാറിയിലേക്ക് പോവുകയായിരുന്ന ട്രകില്‍ നടന്ന പൊട്ടിത്തെറിയില്‍ എട്ട് മരണം. മൃതദേഹങ്ങള്‍ ചിന്നിച്ചിതറി. പൊട്ടിത്തെറിയുടെ പ്രകമ്പനം നാല് ജില്ലകളില്‍ അനുഭവപ്പെട്ടു. ക്രഷര്‍ യൂണിറ്റിലേക്ക് കൊണ്ടുപോവുകയായിരുന്ന ജലാറ്റിന്‍ സ്റ്റികുകളാണ് പൊട്ടിത്തെറിച്ചതെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. 

ഷിമോഗയില്‍ ഹുനസോടു വില്ലേജിലെ ക്വാറിയിലേക്കാണ് ട്രക് പോയത്. മരിച്ച എല്ലാവരും തൊഴിലാളികളാണെന്നാണ് വിവരം. ആദ്യം ഭൂചലനമെന്നാണ് കരുതിയത്. എന്നാല്‍ പിന്നീടാണ് സ്‌ഫോടനത്തിന്റെ പ്രകമ്പനമാണ് അനുഭവപ്പെട്ടത് എന്ന് മനസിലായത്.
 
News, National, India, Karnataka, Death, Dead Body, District Collector, Labours, Blast, Vehicles, Quarry truck explodes in Karnataka; Eight deaths; Tremors in four districts


പൊട്ടിത്തെറിയുടെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ബോംബ് സ്‌ക്വാഡിന്റെ പരിശോധനയ്ക്ക് ശേഷമേ എന്തെങ്കിലും പറയാന്‍ സാധിക്കൂവെന്ന് പൊലീസ് വ്യക്തമാക്കി. അപകടത്തെ തുടര്‍ന്ന് ഉണ്ടായ പ്രകമ്പനത്തില്‍ റോഡുകളില്‍ വിള്ളല്‍ വീണു. വീടുകള്‍ക്ക് കേടുപാട് സംഭവിച്ചു. 

Keywords: News, National, India, Karnataka, Death, Dead Body, District Collector, Labours, Blast, Vehicles, Quarry truck explodes in Karnataka; Eight deaths; Tremors in four districts

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?