ഹരിത കേരള മിഷന്‍ പദ്ധതിയില്‍ ഏറ്റവും മികച്ച സര്‍കാര്‍ സ്ഥാപനങ്ങളുടെ പട്ടികയില്‍ ബേഡകം പൊലീസ് സ്‌റ്റേഷന് എ ഗ്രേഡ് പുരസ്‌കാരം

ബേഡകം: (www.kasargodvartha.com 29.01.2021) സര്‍കാര്‍ ഓഫീസുകള്‍ മാലിന്യമുക്തമാക്കുന്നതിന്റെ ഭാഗമായി ഹരിത കേരള മിഷന്‍ ഏര്‍പ്പെടുത്തിയ ഏറ്റവും മികച്ച സര്‍കാര്‍ ഓഫീസിനുള്ള എ ഗ്രേഡ് പുരസ്‌കാരം ബേഡകം പൊലീസ് സ്‌റ്റേഷന് ലഭിച്ചു.

ബേഡഡുക്ക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ധന്യ സുരേഷില്‍ നിന്നും സെര്‍ടിഫികേറ്റും മൊമന്റോയും ബേഡകം പൊലീസ് സ്‌റ്റേഷന്‍ ഹൗസ് ഓഫീസറായ സി ഐ ടി ഉത്തംദാസ് ഏറ്റുവാങ്ങി. ബേഡഡുക്ക ഗ്രാമപഞ്ചായത്ത് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ വൈസ് പ്രസിഡണ്ട് എ മാധവന്‍ അധ്യക്ഷനായിരുന്നു

ബേഡകം പൊലീസ് സ്‌റ്റേഷനില്‍ പിടികൂടിയ പഴയ തൊണ്ടി മുതലുകളായ വാഹനങ്ങള്‍ എല്ലാം ഒതുക്കിയിട്ട് പൊലീസുകാര്‍ തന്നെ സ്‌റ്റേഷന്‍ കോമ്പൗന്‍ഡ് വൃത്തിയാക്കി ഉദ്യാനം നിര്‍മിക്കുകയും പച്ചക്കറി കൃഷി ആരംഭിക്കുകയും ചെയ്തത് ജനശ്രദ്ധ നേടിയിരുന്നു.

Bedakam Police Station A Grade Award in the list of Best Government Institutions under Haritha Kerala Mission Project

 കാസര്‍കോട് ജില്ലാ പൊലീസ് മേധാവി ഡി ശില്പ പൊലീസ് സ്‌റ്റേഷനില്‍ നേരിട്ടെത്തി പച്ചക്കറി കൃഷി ഉദ്ഘാടനം ചെയ്യുകയും സി ഐ അടക്കമുള്ള മുഴുവന്‍ പൊലീസുദ്യോഗസ്ഥര്‍ക്കും അനുമോദന പത്രം നല്‍കുകയും ചെയ്തിരുന്നു

പൊലീസ് സ്‌റ്റേഷനും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിന് പൊലീസുകാര്‍ കാണിച്ച കൂട്ടായ പരിശ്രമത്തിന് കിട്ടിയ അംഗീകാരമാണ് ഈ പുരസ്‌കാരമെന്ന് സി ഐ ടി ഉത്തംദാസ് പറഞ്ഞു.


Keywords: Bedakam, Kasaragod, Kerala, News, Police, Police-station, Award, Government, Bedakam Police Station A Grade Award in the list of Best Government Institutions under Haritha Kerala Mission Project.
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?