മകനെ പീഡിപ്പിച്ചെന്ന പരാതിയില്‍ പോക്‌സോ ചുമത്തി ജയിലിലടക്കപ്പെട്ട അമ്മയ്ക്ക് ജാമ്യം
തിരുവനന്തപുരം: (https://ift.tt/395PaTW) കടയ്ക്കാവൂരില്‍ മകനെ പീഡിപ്പിച്ചെന്ന പോക്‌സോ കേസില്‍ അമ്മയ്ക്ക് ഹൈകോടതി ജാമ്യം അനുവദിച്ചു. മകനെ ലൈംഗീകമായി ദുരുപയോഗം ചെയ്തുവെന്ന കേസിലാണ് ജാമ്യം. സംഭവം വനിത ഐപിഎസ് ഓഫിസര്‍ അന്വേഷിക്കണമെന്ന് ഹൈകോടതി. അന്വേഷണ പുരോഗതി റിപോര്‍ട്ട് നല്‍കണമെന്നും ഹൈകോടതി.
ജാമ്യാപേക്ഷയെ സര്‍കാര്‍ കോടതിയില്‍ എതിര്‍ത്തിരുന്നു. നേരത്തെ തിരുവനന്തപുരം പോക്‌സോ കോടതി ജാമ്യം തള്ളിയതോടെ അമ്മ ഹൈകോടതിയെ സമീപിക്കുകയായിരുന്നു.
ഡിസംബര്‍ 18നാണ് പൊലീസ് അമ്മക്കെതിരെ കേസെടുത്തത്. വിവാഹ ബന്ധം വേര്‍പെടുത്താതെ ഭര്‍ത്താവ് രണ്ടാം വിവാഹത്തിന് ശ്രമിച്ചതോടെയാണ് പ്രശ്‌നം തുടങ്ങിയതെന്ന് യുവതിയുടെ ബന്ധുക്കള്‍ ആരോപിക്കുന്നു. അമ്മയെ കേസില്‍ കുടുക്കുമെന്ന് പിതാവ് ഭീഷണിപ്പെടുത്തിയെന്ന് ഇളയ മകന്‍ വെളിപ്പെടുത്തിയിരുന്നു. ചേട്ടനെ മര്‍ദിച്ച് പരാതി നല്‍കുകയായിരുന്നുവെന്നും ഇളയ മകന്‍ പറയുകയുണ്ടായി.
Powered by Info News For You

Comments
Post a Comment