കൊച്ചിയില്‍ ഭക്ഷണശാലയുടെ ശുചിമുറിയില്‍ ഒളിക്യാമറ വെച്ചതിന് ജീവനക്കാരന്‍ അറസ്റ്റില്‍

കൊച്ചി: (https://ift.tt/35soH0F) ഭക്ഷണശാലയുടെ ശുചിമുറിയില്‍ ഒളിക്യാമറ വെച്ചതിന് ജീവനക്കാരന്‍ അറസ്റ്റില്‍. കൊച്ചിയിലെ  പാലാരിവട്ടം ചിക്കിങ്ങിലാണ് സംഭവം. വൈകിട്ട് നാലു മണിയോടെ പാലാരിവട്ടം ചിക്കിങ്ങിലെ ശുചിമുറിയില്‍ ഒളിക്യാമറ കണ്ടെത്തിയതിന് ജീവനക്കാരനായ പാലക്കാട് സ്വദേശി വേല്‍ മുരുകനെ അറസ്റ്റ് ചെയ്തു. 

ഭക്ഷണം കഴിക്കാന്‍ ഇവിടെയെത്തിയ കുടുംബത്തിലെ പെണ്‍കുട്ടികളില്‍ ഒരാള്‍ ശുചിമുറി ഉപയോഗിക്കാന്‍ കയറിയപ്പോഴാണ് മൊബൈല്‍ ഫോണില്‍ വീഡിയോ ക്യാമറ ഓണ്‍ ചെയ്തുവച്ചിരിക്കുന്നത് ശ്രദ്ധയില്‍പെട്ടത്. തുടര്‍ന്ന് പെണ്‍കുട്ടി മാതാപിതാക്കളെയും ജീവനക്കാരെയും വിവരം അറിയിക്കുകയായിരുന്നു. 

News, Kerala, State, Kochi, Family, Police, Arrest, Mobile Phone, Top-Headlines, Employee, Employee has been arrested for putting a hidden camera in the toilet of a restaurant in Kochi


സംഭവത്തിന് പിന്നാലെ പെട്ടെന്ന് വേല്‍മുരുകനും മറ്റൊരാളും മുറിയില്‍ കയറി വാതിലടക്കുകയും കുറച്ച് സമയത്തിനകം പുറത്തിറങ്ങിയ ഇവര്‍ സംഭവം നിഷേധിച്ചതോടെ വിവരം പൊലീസിനെ അറിയിച്ചു. തുടര്‍ന്ന് പാലാരിവട്ടം പൊലീസ് എത്തി വേല്‍മുരുകനെയും ഇയാളുടെ മൊബൈല്‍ ഫോണും കസ്റ്റഡിയില്‍ എടുത്തു. കൂടുതല്‍ ദൃശ്യങ്ങള്‍ എടുത്തിട്ടുണ്ടോ എന്നറിയാന്‍ ഇയാളുടെ മൊബൈല്‍ ഫോണില്‍ നിന്നും ഡിലീറ്റ് ചെയ്തത് വീണ്ടെടുത്ത് പരിശോധിക്കുമെന്ന് പൊലീസ് പറഞ്ഞു.

Keywords: News, Kerala, State, Kochi, Family, Police, Arrest, Mobile Phone, Top-Headlines, Employee, Employee has been arrested for putting a hidden camera in the toilet of a restaurant in Kochi

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?