രാജ്യാന്തര യാത്രയ്ക്ക് കോവിഡ് വാക്‌സിന്‍ നിര്‍ബന്ധമാക്കില്ലെന്ന് സൗദി ആരോഗ്യമന്ത്രാലയം

റിയാദ്: (www.kvartha.com 11.01.2021) രാജ്യാന്തര യാത്രയ്ക്ക് കോവിഡ് വാക്‌സിന്‍ നിര്‍ബന്ധമാക്കില്ലെന്ന് സൗദി ആരോഗ്യമന്ത്രാലയം. യാത്രാ നിരോധനം മാര്‍ച്ച് 31ന് പൂര്‍ണമായും പിന്‍വലിക്കുന്ന പശ്ചാത്തലത്തിലാണ് ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അല്‍ അബ്ദുല്‍ അലിയുടെ വിശദീകരണം.

രണ്ട് ഡോസ് കോവിഡ് വാക്സിന്‍ എടുത്തവര്‍ക്ക് തെളിവായി ഹെല്‍ത്ത് പാസ്പോര്‍ട്ട് നല്‍കും. ആരോഗ്യ മന്ത്രാലയം ഡേറ്റ ആന്‍ഡ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധികൃതരുമായി സഹകരിച്ചാണ് തവക്കല്‍നാ ആപ് വഴി ഹെല്‍ത്ത് പാസ്‌പോര്‍ട് നല്‍കുന്നത്.Saudi Health Ministry: Vaccine not required to travel when flights resume, Riyadh, Saudi Arabia, News, Health, Health and Fitness, Flight, Passengers, Gulf, World.
അതിനിടെ മാര്‍ച്ച് 31 മുതല്‍ രാജ്യാന്തര വിമാന സര്‍വീസ് പുനരാരംഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വരുന്നതായി സൗദി അറേബ്യന്‍ എയര്‍ലൈന്‍സ് (സൗദിയ) അറിയിച്ചു. ഏറ്റവും പുതിയ വിവരങ്ങള്‍ക്കായി യാത്രക്കാര്‍ വെബ്‌സൈറ്റിനെ ആശ്രയിക്കണമെന്നും അറിയിപ്പുണ്ട്.

സൗദി അറേബ്യയില്‍ ശനിയാഴ്ച പുതുതായി 110 പേര്‍ക്ക് കൊറോണ വൈറസ് ബാധിച്ചതായി മന്ത്രാലയം രേഖപ്പെടുത്തി. മൊത്തം രോഗബാധിതരുടെ എണ്ണം 363,692 ആയി ഉയര്‍ന്നു. റിയാദ് മേഖലയിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ 40 പേര്‍ക്ക് രേഖപ്പെടുത്തിയത്. മക്കയില്‍ 31 ഉം കിഴക്കന്‍ പ്രവിശ്യയിലും മദീന മേഖലയിലും 12 കേസുകളും റിപോര്‍ട് ചെയ്തു.

Keywords: Saudi Health Ministry: Vaccine not required to travel when flights resume, Riyadh, Saudi Arabia, News, Health, Health and Fitness, Flight, Passengers, Gulf, World.

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?