മലപ്പുറത്ത് യുവാവ് കുത്തേറ്റ് മരിച്ചു; മൂന്നുപേര്‍ പൊലീസ് കസ്റ്റഡിയില്‍
മലപ്പുറം: (www.kvartha.com 28.01.2021) മലപ്പുറത്ത് യുവാവ് കുത്തേറ്റ് മരിച്ചു. മലപ്പുറം പാണ്ടിക്കാട് ആര്യാടന്‍ വീട്ടില്‍ മുഹമ്മദ് സമീര്‍ (26) ആണ് മരിച്ചത്. കുടുംബ വഴക്കിനെ തുടര്‍ന്നുള്ള സംഘര്‍ഷത്തിനിടെയാണ് കൊലപാതകമെന്ന് പൊലീസ് പറഞ്ഞു. ബുധനാഴ്ച രാത്രി ഒമ്പത് മണിയോടെ സമീറിന്റെ ബന്ധുവായ ഹംസയെ ചിലര്‍ അക്രമിക്കുന്നത് കണ്ട് തൊട്ടടുത്ത് കട നടത്തുന്ന സമീര്‍ പിടിച്ചു മാറ്റാനെത്തിയപ്പോഴാണ് കുത്തേറ്റത്.
ഉടന്‍ തന്നെ പെരിന്തല്‍മണ്ണയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും സമീര്‍ വ്യാഴാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെ മരിച്ചു. ബന്ധു ഹംസയ്ക്കും പരിക്കുണ്ട്. കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്ന് പേര്‍ പൊലീസ് കസ്റ്റഡിയിലായിട്ടുണ്ട്. നിസാം, അബ്ദുള്‍ മജീദ് മൊയീന്‍ എന്ന വരാണ് കസ്റ്റഡിയിലായത്.
Keywords: Malappuram, News, Kerala, Crime, Police, Killed, hospital, Custody, Youth killed in Malappuram; Three are in police custody
Powered by Info News For You

Comments
Post a Comment