പ്രണയവിവാഹിതരായ നവദമ്പതികളെ തടഞ്ഞു നിര്‍ത്തി ആക്രമിച്ചു; യുവാവിനെ ഇഷ്ടികകൊണ്ടു തലയ്ക്ക് ഇടിച്ച് പെണ്‍കുട്ടിയെ ബലമായി കടത്തികൊണ്ടുപോയി, യുവാവിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ പെണ്‍വീട്ടുകാര്‍ക്കെതിരെ കേസ്


മാവേലിക്കര: (https://ift.tt/2Mj8C6H) പ്രണയവിവാഹിതരായ നവദമ്പതികള്‍ ബൈകില്‍ പോകവേ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ തടഞ്ഞു നിര്‍ത്തി യുവാവിനെ ആക്രമിച്ചു. യുവാവിനെ ഇഷ്ടികകൊണ്ടു തലയ്ക്ക് ഇടിച്ച് പെണ്‍കുട്ടിയെ ബലമായി കടത്തികൊണ്ടുപോയി. തലയ്ക്കു പരുക്കേറ്റ യുവാവ് ആശുപത്രിയില്‍ ചികിത്സതേടി. യുവാവിന്റെ പരാതിയില്‍ പൊലീസ് യുവതിയെ ബന്ധുവീട്ടില്‍നിന്നു കണ്ടെത്തി ഭര്‍ത്താവിനൊപ്പം അയച്ചു. 

പുല്ലംപ്ലാവ് റെയില്‍വേ മേല്‍പാലത്തിനു സമീപം ഞായറാഴ്ച രാവിലെ 9.45നായിരുന്നു സംഭവം. രാവിലെ ക്ഷേത്ര ദര്‍ശനത്തിനു ശേഷം ബൈകില്‍ വീട്ടിലേക്കു പോകുകയായിരുന്ന ഇരുവരെയും സ്‌നേഹയുടെ പിതാവ് ബാബുവും സഹോദരന്‍ ജിനുവും ചില ബന്ധുക്കളും ചേര്‍ന്നു തടഞ്ഞു. തന്നെ ബൈകില്‍നിന്നു തള്ളി വീഴ്ത്തി ഇഷ്ടികകൊണ്ടു തലയ്ക്ക് ഇടിച്ച ശേഷം സ്‌നേഹയെ ബലം പ്രയോഗിച്ചു കൊണ്ടുപോകുകയായിരുന്നെന്നു സന്തോഷ് പൊലീസിനു മൊഴി നല്‍കി.

News, Kerala, State, Marriage, Love, Attack, Family, Bride, Husband, Complaint, Hospital, Injured, Temple, Couple Attacked by relatives over inter-caste marriage


മൊഴിയുടെ അടിസ്ഥാനത്തില്‍ ബാബു, ജിനു എന്നിവര്‍ക്കും സ്‌നേഹയുടെ അമ്മ സുമയ്ക്കും രണ്ടു ബന്ധുക്കള്‍ക്കും എതിരെ കേസെടുത്തതായി സിഐ ബി വിനാദ് കുമാര്‍ പറഞ്ഞു. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന യുവാവിനെ മകള്‍ വിവാഹം കഴിച്ചതിലുള്ള വിരോധമാണ് ആക്രമണത്തിനു പിന്നിലെന്നു കരുതുന്നതായി പൊലീസ് പറഞ്ഞു.

പുന്നമ്മൂട് പോനകം കാവുള്ളതില്‍ തെക്കേതില്‍ സന്തോഷും പോനകം കൊട്ടയ്ക്കാത്തേത്ത് സ്‌നേഹയും കഴിഞ്ഞ 13നു ക്ഷേത്രത്തില്‍ വച്ചാണ് വിവാഹിതരായത്. സ്‌നേഹയുടെ വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ചായിരുന്നു വിവാഹം.

Keywords: News, Kerala, State, Marriage, Love, Attack, Family, Bride, Husband, Complaint, Hospital, Injured, Temple, Couple Attacked by relatives over inter-caste marriage

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?