ഔദ്യോഗിക പദവിയില്‍ അവസാന ദിവസങ്ങളിലേക്ക് അടുത്ത ഡൊണാള്‍ഡ് ട്രംപിന്റെ ജനപ്രീതി വീണ്ടും ഇടിയുന്നു; ജോര്‍ജിയ സംസ്ഥാനത്ത് നിന്ന് സെനറ്റിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ടിക്ക് ഭൂരിപക്ഷം
വാഷിങ്ടണ്‍: (https://ift.tt/35fxvqo) ഔദ്യോഗിക പദവിയില്‍ അവസാന ദിവസങ്ങളിലേക്ക് അടുത്ത ഡൊണാള്‍ഡ് ട്രംപിന്റെ ജനപ്രീതി വീണ്ടും ഇടിയുന്നു. ജോര്‍ജിയ സംസ്ഥാനത്ത് നിന്ന് സെനറ്റിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ടിക്ക് ഭൂരിപക്ഷം പിടിച്ചെടുത്തു. ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥികളായ റഫായേല്‍ വാര്‍നോക്ക്, ജോണ്‍ ഓസോഫ് എന്നിവര്‍ വിജയിച്ചതോടെയാണ് ഡെമോക്രാറ്റ് പാര്‍ടിക്ക് ഭൂരിപക്ഷം ലഭിച്ചത്. ജനപ്രതിനിധിസഭയിലും, സെനറ്റിലും ഡെമോക്രാറ്റുകള്‍ ഭൂരിപക്ഷം നേടിയതോടെ ജോ ബൈഡന് വ്യക്തമായ മുന്‍തൂക്കം ലഭിച്ചു.
പ്രധാന നിയമനങ്ങള്‍ക്കും നിയമപരമായ അജണ്ടകള്‍ നടപ്പിലാക്കുന്നതിനും ജോ ബൈഡന് മേധാവിത്തം നല്‍കാന്‍ ഈ ഭൂരിപക്ഷം സഹായിക്കും. എന്നാല്‍ ഫലം വന്നതിന് പിന്നാലെ അട്ടിമറി ആരോപണവുമായി ട്രംപ് അനുയായികള്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചു.
ചൊവ്വാഴ്ചയാണ് ജോര്‍ജിയയില്‍ ഉപതെരഞ്ഞെടുപ്പ് നടന്നത്. വിജയത്തോടെ സെനറ്റില്‍ ഇരു പാര്‍ടികള്‍ക്കും 50 സീറ്റുകള്‍ വീതമായി. ഇന്ത്യന്‍ വംശജയായ നിയുക്ത വൈസ് പ്രസിഡന്റ് കമല ഹാരിസിന് ഉള്ള ഒരു വോട് കൂടിയാകുമ്പോള്‍ ഡെമോക്രാറ്റുകള്‍ക്ക് 51 ആകും. നവംബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ മത്സരിച്ച ഒരു സ്ഥാനാര്‍ത്ഥിക്കും 50 ശതമാനം വോട് ലഭിക്കാതെ വന്നതിനാലാണ് ജോര്‍ജിയയില്‍ ഉപതെരഞ്ഞെടുപ്പ് നടന്നത്. 40 ലക്ഷത്തോളം പേര്‍ വോട് രേഖപ്പെടുത്തി.
Powered by Info News For You

Comments
Post a Comment