നാടകകൃത്ത് ആലത്തൂര്‍ മധു വീടിന് സമീപം മരിച്ച നിലയില്‍
ആലത്തൂര്‍: (www.kvartha.com 28.01.2021) പ്രമുഖ പ്രൊഫഷണല്‍ നാടകകൃത്ത് ആലത്തൂര്‍ മധുവിനെ വീടിനു സമീപം മരിച്ച നിലയില്‍ കണ്ടെത്തി.
വൈക്കത്തെ വീട്ടില്‍ രാവിലെ കാണാതിരുന്നതിനെ തുടര്‍ന്ന് ബന്ധുക്കള്‍ നടത്തിയ തെരച്ചിനിടയിലാണ് വീടിനു സമീപത്തു മരിച്ച നിലയില്‍ കണ്ടെത്തിയത്.
വ്യാഴാഴ്ച രാവിലെയാണ് മധുവിനെ വീടിന് സമീപത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.

കൊല്ലം ചൈതന്യയ്ക്കായി മധു രചിച്ച അര്‍ചന പൂക്കള്‍ എന്ന നാടകത്തിനു നാടകകൃത്തിനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചിരുന്നു. കൊല്ലം ചൈതന്യ, തൃപ്പൂണിത്തുറ സൂര്യ, ചേര്‍ത്തല ഷൈലജ തീയേറ്റേഴ്‌സ് തുടങ്ങിയ നാടകട്രൂപുകള്‍ക്കായി മധു രചിച്ച നാടകങ്ങള്‍ വന്‍വിജയങ്ങളായിരുന്നു.
ഭാര്യ ഷീബ നാടക നടിയാണ്. ഇവര്‍ എരുമേലി അംബുജം എന്ന പേരിലാണ് നാടകരംഗത്ത് അറിയപ്പെടുന്നത്. മക്കള്‍: അര്‍ച്ചന, ഗോപിക.
Keywords: Death, House, Palakkad, Kerala, News, Alathur, Vaikom, Alathur Madhu found dead near. his house.
Powered by Info News For You

Comments
Post a Comment