അമ്മയ്ക്കും കാമുകനും പണി കൊടുത്ത് പൊലീസ്; കുട്ടികളെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടി വിവാഹം കഴിച്ച യുവതിയെയും കാമുകനെയും പൊലീസ് ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം അറസ്റ്റ് ചെയ്തു

ബേഡകം: (www.kasargodvartha.com 30.01.2021) കുട്ടികളെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടി വിവാഹം കഴിച്ച യുവതിയെയും കാമുകനെയും പൊലീസ് ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം അറസ്റ്റ് ചെയ്തു.

ബേഡകം പൊലിസ് സേ്റ്റഷന്‍ പരിധിയിലെ യുവതി ഏഴ് വയസും ഒന്നര വയസും പ്രായമുള്ള മക്കളെ വീട്ടില്‍ ഉപേക്ഷിച്ച് കാമുകനായ ഡ്രൈവറോടൊപ്പം ഒളിച്ചോടിപ്പോയി വിവാഹിതയായ സംഭവത്തിലാണ് ഭര്‍ത്താവിന്റെ പരാതിയില്‍ ബേഡകം പൊലീസ് ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തത്.
                                                                             
Police, Kerala, Kasaragod, News, Bedakam, Arrest, Boy, Women, Top-Headlines, Boyfriend, Juvenile Justice Act, Police give work to mother and boyfriend; Police have arrested a woman and her boyfriend under the Juvenile Justice Act for abandoning their children and marrying their boyfriend.
                        
കേസില്‍ പൊലീസ് അന്വേഷണം നടത്തി വരികയായിരുന്നു. ബേഡകം പൊലിസ് സേ്റ്റഷന്‍ പരിധിയിലെ രേഷ്മ (30)ാണ് തന്റെ പറക്കമുറ്റാത്ത മക്കളെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ച് കാമുകനായ ഉണ്ണികൃഷ്ണ (35)നൊപ്പം ഇക്കഴിഞ്ഞ ബുധനാഴ്ച ഒളിച്ചോടിപ്പോയി വിവാഹിതരായത്.

കാഞ്ഞങ്ങാടിനടുത്ത ക്ഷേത്രത്തില്‍ വെച്ച് വിവാഹിതരായ ഇരുവരും കര്‍ണാടക ബണ്ട് വാള്‍ എന്ന സ്ഥലത്ത് ഒരു ലോഡ്ജില്‍ മുറിയെടുത്തു താമസിക്കുകയാണെന്ന് പൊലീസ് കണ്ടെത്തി.

ബേഡകം പൊലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് കഴിഞ്ഞ ദിവസം രാത്രി ലോഡ്ജില്‍ വെച്ച് രണ്ടുപേരെയും കസ്റ്റഡിയിലെടുത്ത് ബേഡകത്ത് കൊണ്ടു വന്നത്.

ബേഡകം പൊലീസ് സര്‍കിള്‍ ഇന്‍സ്‌പെക്ടര്‍ ടി ഉത്തംദാസ് രണ്ടു പേരെയും ചോദ്യം ചെയ്തു. ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരം പ്രായപൂര്‍ത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് പോയതിനും അതിന് പ്രേരിപ്പിച്ചതിനും പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു.

അറസ്റ്റ് ചെയ്ത ഇവരെ ശനിയാഴ്ച വൈദ്യ പരിശോധനയ്ക്ക് ശേഷം കാസര്‍കോട് ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കുമെന്ന് ബേഡകം സി ഐ ടി ഉത്തംദാസ് അറിയിച്ചു.

ബേഡകം പൊലീസ് സ്റ്റേഷനിലെ എസ് ഐ ഗംഗാധരന്‍ പൊലീസുകാരായ ശശിധരന്‍ രാവണേശ്വരം, രമ്യ ബേത്തൂര്‍പാറ എന്നിവരുടെ നേതൃത്വത്തില്‍ കര്‍ണാടകയില്‍ എത്തിയ പൊലീസ് സംഘമാണ് ഇവരെ കസ്റ്റഡിയിലെടുത്തത്


Keywords: Police, Kerala, Kasaragod, News, Bedakam, Arrest, Boy, Women, Top-Headlines, Boyfriend, Juvenile Justice Act, Police give work to mother and boyfriend; Police have arrested a woman and her boyfriend under the Juvenile Justice Act for abandoning their children and marrying their boyfriend.

< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?