ക്വാറന്റൈന്‍ ലംഘിച്ച് സ്‌കൂളിലെത്തി; മലപ്പുറത്ത് പ്രിന്‍സിപ്പാളിനെതിരെ കേസ്


മലപ്പുറം: (https://ift.tt/3pMWFot) കുടുംബത്തിലെ എല്ലാവര്‍ക്കും കോവിഡ് സ്ഥിരികരിച്ച സാഹചര്യത്തില്‍ ക്വാറന്റൈനില്‍ തുടരാന്‍ നിര്‍ദേശിച്ചിട്ടും സ്‌കൂളിലെത്തിയ പ്രിന്‍സിപ്പാളിനെതിരെ പൊലീസ് കേസ്. മലപ്പുറം അരീക്കോട് മൂര്‍ക്കനാട് സുബുലുസലാം ഹയര്‍ സെകന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പാളിനെതിരെയാണ് പൊലീസ് കേസെടുത്തത്. 

News, Kerala, State, Malappuram, COVID-19, Health, Health and Fitness, Case, Police, School, Teachers, Parents, Students, Education, Case has been registered against the principal who went to school violating the quarantine


പ്രിന്‍സിപ്പാളിനും ഭാര്യക്കും കുടുംബത്തിന്റെ മറ്റ് മൂന്ന് പേര്‍ക്കും കോവിഡ് സ്ഥിരീകരിക്കുകയും രോഗം ബാധിച്ച് കുടുംബത്തില്‍ ഒരാള്‍ മരിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഇവരോട് ക്വാറന്റൈനില്‍ തുടരാന്‍ ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചിരുന്നു. ഇത് ലംഘിച്ചാണ് പ്രിന്‍സിപ്പാള്‍ സ്‌കൂളിലെത്തിയതെന്ന് പൊലീസ് പറഞ്ഞു.

പ്രിന്‍സിപ്പലുമായി സമ്പര്‍ക്കമുള്ള അധ്യാപകര്‍, വ്യദ്യാര്‍ഥികളും രക്ഷിതാക്കളും ക്വാറന്റൈനില്‍ പോകണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കി.

Keywords: News, Kerala, State, Malappuram, COVID-19, Health, Health and Fitness, Case, Police, School, Teachers, Parents, Students, Education, Case has been registered against the principal who went to school violating the quarantine

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?