കൊല്ലത്ത് ആശുപത്രിയില്‍ കുഴഞ്ഞുവീണ നഴ്‌സ് മരിച്ചു; ഹൃദയാഘാതമെന്ന് വിലയിരുത്തല്‍
കൊല്ലം: (www.kvartha.com 29.01.2021) കൊല്ലത്ത് ആശുപത്രിയില്‍ കുഴഞ്ഞുവീണ നഴ്‌സ് മരിച്ചു. ഓച്ചിറ വലിയകുളങ്ങര ഗുരുതീര്‍ഥത്തില്‍ രമണന്റെ ഭാര്യ സുജ (52) ആണ് മരിച്ചത്. സ്വകാര്യ ആശുപത്രിയിലെ നഴ്‌സായിരുന്ന സുജ വ്യാഴാഴ്ച രാവിലെ 11 മണിക്ക് കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലെ കോവിഡ് വാക്‌സീന്‍ വിതരണ കേന്ദ്രത്തില്‍ ഇവര്‍ വാക്‌സീന്‍ സ്വീകരിച്ചിരുന്നു. നിരീക്ഷണത്തിലിരിക്കെയാണ് കുഴഞ്ഞു വീണത്. തുടര്‍ന്ന് ഇവരെ കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഹൃദയധമനികളില്‍ ബ്ലോക്ക് കണ്ടെത്തിയതിനെതുടര്‍ന്നു അടിയന്തരമായി ആന്‍ജിയോ പ്ലാസ്റ്റിക്കു വിധേയയാക്കിയെങ്കിലും വെള്ളിയാഴ്ച പുലര്‍ച്ചെ മരിച്ചു. കടുത്ത പ്രമേഹ രോഗിയുമായിരുന്നു. മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മരണകാരണം ഹൃദയാഘാതമാണെന്നാണ് വിലയിരുത്തലെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ആര്‍ ശ്രീലത വ്യക്തമാക്കു. വാക്‌സീന്‍ എടുത്തതിനെത്തുടര്‍ന്നു പ്രശ്‌നം ഉണ്ടായിട്ടില്ല. പരിശോധനയില്‍ കോവിഡ് നെഗറ്റീവ് ആണെന്നും കണ്ടെത്തി. കൂടുതല്‍ വിലയിരുത്തലിനായി മെഡിക്കല്‍ ബോര്‍ഡ് കൂടും.
Keywords: Kollam, News, Kerala, Death, Nurse, hospital, Nurse dies at hospital in Kollam Assessment of heart attack
Powered by Info News For You

Comments
Post a Comment