സൗദി അറേബ്യയില്‍ വിദേശ തൊഴിലാളികളുടെ ഇഖാമ ഫീസ് ഇനി മൂന്നുമാസത്തേക്ക് മാത്രമായി എടുക്കുകയോ പുതുക്കുകയോ ചെയ്യാം


റിയാദ്: (https://ift.tt/39lA50J) സൗദി അറേബ്യയില്‍ വിദേശ തൊഴിലാളികളുടെ റെസിഡന്റ് പെര്‍മിറ്റ് (ഇഖാമ) ഇനി മൂന്നുമാസത്തേക്ക് മാത്രമായി എടുക്കുകയോ പുതുക്കുകയോ ചെയ്യാം. രാജ്യത്ത് തൊഴിലെടുക്കുന്ന പ്രവാസികള്‍ക്കും അവരുടെ തൊഴില്‍ദാതാക്കള്‍ക്കും സന്തോഷം നല്‍കുന്ന തീരുമാനവുമായി സൗദി മന്ത്രിസഭായോഗം.

ഒരു വര്‍ഷം അടക്കേണ്ട തുക നാലു തവണയായി അടച്ച് അത്രയും കാലയളവുകളിലേക്ക് മാത്രമായി എടുക്കുകയോ പുതുക്കുകയോ ചെയ്യാം. നിലവില്‍ ഇഖാമ ഫീസും ലെവിയും ആരോഗ്യ ഇന്‍ഷുറന്‍സും അടക്കം 12000ത്തോളം റിയാലാണ് ഒരു വര്‍ഷത്തേക്ക് വേണ്ടിവരുന്നത്. അത് ഇനി നാല് ഗഡുക്കളായി അടയ്ക്കാന്‍ കഴിയുന്നത് പ്രവാസികള്‍ക്കും അവരുടെ തൊഴിലുടമകള്‍ക്കും ആശ്വാസമായി മാറും. 

News, World, Gulf, Saudi Arabia, Riyadh, Labours, Finance, Business, Cabinet approves quarterly renewal of residency and work permits


ഇത് സംബന്ധിച്ച മാനവ ശേഷി മന്ത്രാലയത്തിന്റെ നിര്‍ദേശത്തിന് ചൊവ്വാഴ്ച രാത്രി സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സൗദി മന്ത്രിസഭായോഗം അംഗീകാരം നല്‍കി. എന്നാല്‍ ഈ ആനുകൂല്യം ഹൗസ് ഡ്രൈവര്‍, ഹൗസ് മെയ്ഡ് തുടങ്ങിയ ഗാര്‍ഹി തൊഴിലാളികള്‍ക്ക് ബാധകമല്ല. അവര്‍ക്ക് ലെവിയില്ല. അതിനാല്‍ ഇഖാമ പുതുക്കുന്നതിന് ഒരു വര്‍ഷത്തേക്ക് 650 റിയാല്‍ മാത്രമേ ചെലവ് വരുന്നുള്ളൂ.

രാജ്യത്ത് ആദ്യമായി എത്തുന്ന തൊഴിലാളിക്ക് ആദ്യമായ ഇഖാമ എടുക്കുന്നതിനോ നിലവിലുള്ളയാള്‍ക്ക് അത് പുതുക്കുന്നതിനോ ഒരു വര്‍ഷത്തേക്കുള്ള മുഴുവന്‍ ഫീസും അടക്കേണ്ടതുണ്ടായിരുന്നു. ആ നടപടിക്കാണ് ഇപ്പോള്‍ മാറ്റം വരുത്തിയത്. 

Keywords: News, World, Gulf, Saudi Arabia, Riyadh, Labours, Finance, Business, Cabinet approves quarterly renewal of residency and work permits

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?