രമേശ് ചെന്നിത്തലയുടെ കേരള രക്ഷായാത്ര ഒന്നിന് കുമ്പളയില്‍ നിന്നും പ്രയാണമാരംഭിക്കും


കാസര്‍കോട് (www.evisionnews.co): നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പിണറായി സര്‍ക്കാറിന്റെ അഴിമതിയും സ്വജനപക്ഷപാതവും തുറന്നുകാട്ടുന്നതിന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ നടത്തുന്ന 'കേരള രക്ഷായാത്ര' ഫെബ്രുവരി ഒന്നിന് കുമ്പളയില്‍ നിന്ന് തുടക്കമാകും. 22ദിവസം നീണ്ടുനില്‍ക്കുന്ന യാത്ര 23ന് തിരുവനന്തപുരത്ത് സമാപിക്കും. 

ഉദ്ഘാടന പരിപാടിയില്‍ രാഹുല്‍ ഗാന്ധി ഉള്‍പ്പടെ പ്രമുഖ യുഡിഎഫ് നേതാക്കളും പങ്കെടുക്കും. വൈകുന്നേരം അഞ്ചിന് കാസര്‍കോട് മണ്ഡലം സ്വീകരണ പരിപാടി ചെര്‍ക്കളയിലും പിറ്റേന്ന് രാവിലെ 10 മണിക്ക് ചട്ടഞ്ചാലിലും 12ന് കാഞ്ഞങ്ങാടും രണ്ടിന് തൃക്കരിപ്പൂരും നടക്കും.
ഉദ്ഘാടന പരിപാടിയിലും സ്വീകരണ പരിപാടികളും ചരിത്ര സംഭവമാക്കി മാറ്റാന്‍ യുഡിഎഫ് ചെയര്‍മാന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ജില്ലാ നേതൃയോഗം തിരുമാനിച്ചു. ഈമാസം 24ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍, ജാഥാ കോര്‍ഡിനേറ്റര്‍ വിഡി സതീശന്‍ പങ്കടുക്കുന്ന വിപുലമായ യുഡിഎഫ് കണ്‍വെന്‍ഷന്‍ കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടത്താനും തിരുമാനിച്ചു. 


കണ്‍വീനര്‍ എ. ഗോവിന്ദന്‍ നായര്‍, ഹക്കീം കുന്നില്‍, കല്ലട്ര മാഹിന്‍ ഹാജി, കെ. നീലകണ്ഠന്‍, വി. കമ്മാരന്‍, ഹരീഷ് നമ്പ്യാര്‍, അഡ്വ. എ. ഗോവിന്ദന്‍ നായര്‍, ടിറ്റോ ജോസഫ്, പികെ ഫൈസല്‍, എജിസി ബഷീര്‍, കെകെ രാജേന്ദ്രന്‍, പിഎ അഷറഫ് അലി, എബ്രഹാം തോണക്കര, ജയിംസ് മാരൂര്‍, മഞ്ചുനാഥ ആള്‍വ, കരുണ്‍താപ്പ, എഎം കടവത്ത്, സിവി തമ്പാന്‍, കരിവള്ളൂര്‍ വിജയന്‍, കല്ലട്ര അബ്ദുല്‍ ഖാദര്‍, എംപി ജാഫര്‍, ശ്രീധരന്‍, എംടിപി കരീം സംബന്ധിച്ചു.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?