വരുന്ന തെരെഞ്ഞടുപ്പിലും സി പി എം കള്ളവോടിലൂടെ വിജയിക്കാന്‍ പാര്‍ടി ഗ്രാമങ്ങളില്‍ കോപ്പുകൂട്ടുന്നു; ആരോപണവുമായി കാസര്‍കോട് ഡി സി സി പ്രസിഡണ്ട് ഹകീം കുന്നില്‍
പൊയിനാച്ചി: (www.kasargodvartha.com 28.01.2021) കെ കുഞ്ഞിരാമന്‍ എം എല്‍ എ കഴിഞ്ഞ ത്രിതല പഞ്ചായത്ത് തെരെഞ്ഞടുപ്പില്‍ ആലക്കോട് ബൂതില്‍ കള്ളവോട് തടഞ്ഞ പ്രിസൈഡിംഗ് ഓഫീസറെ കാലുവെട്ടുമെന്ന് ഭീഷണി പെടുത്തിയതായി പരാതി പറഞ്ഞിട്ടും അദ്ദേഹത്തിനെതിരെ നിയമ നടപടിയെടുക്കാത്തത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്ന് ഡി സി സി പ്രസിഡണ്ട് ഹകീം കുന്നില്‍ പറഞ്ഞു.
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഉദുമ നിയോജക മണ്ഡലം കമിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന ഏകദിന നേതൃത്വ പരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സി പി എം കള്ളവോട് ചെയ്ത് വരുന്ന നിയമസഭാ തിരഞ്ഞടുപ്പിലും വിജയിക്കാന്‍ വേണ്ടി പാര്‍ടി ഗ്രാമങ്ങളില്‍ കോപ്പുകൂട്ടുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
ഉദുമ ബ്ലോക് കോണ്‍ഗ്രസ് പ്രസിഡണ്ട് സി രാജന്‍ പെരിയ അദ്ധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലത്തിന്റെ ചുമതല വഹിക്കുന്ന കെ പി സി സി ചെയര്‍പേഴ്‌സണുമായ ഡോ. കെ വി ഫിലോമിന, കെ പി സി സി സെക്രടറി ബാലകൃഷ്ണന്‍ പെരിയ, വി ആര്‍ വിദ്യാസാഗര്‍, എം സി പ്രഭാകരന്‍, ധന്യാ സുരേഷ്, ക്യാമ്പ് കോര്‍ഡിനേറ്റര്‍ സുകുമാരന്‍ പൂച്ചക്കാട് ക്യാമ്പ് വിശദീകരണം നടത്തി. സന്തോഷ് കൊളത്തൂര്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു. മുളിയാര്‍ ബ്ലോക് കോണ്‍ഗ്രസ് പ്രസിഡണ്ട് കെ ബലരാമന്‍ നമ്പ്യാര്‍ സ്വാഗതവും ഉദുമ ബ്ലോക് കോണ്‍ഗ്രസ് ജനറല്‍ സെക്രടറി ബി കൃഷ്ണന്‍ മാങ്ങാട് നന്ദിയും പറഞ്ഞു.
തുടര്‍ന്ന് ' നേതൃത്വ വിജയ മന്ത്രങ്ങള്‍ ' എന്ന വിഷയത്തില്‍ അന്തര്‍ദേശീയ പരിശീലകനും മുന്‍ ഡിസിസി ജന. സെക്രടറിയുമായ അഡ്വ. എ വി വാമനകുമാര്‍ ക്ലാസ് കൈകാര്യം ചെയ്തു.
പ്രിസീഡിയം കെ വി ഭക്തവത്സന്‍, കെ രാധാകൃഷ്ണന്‍ ചെരിപ്പാടി, പ്രമോദ് പെരിയ, ലത്വീഫ് പള്ളഞ്ചി, രവിന്ദ്രന്‍ കരിച്ചേരി, കെ പി സുധര്‍മ്മ എന്നിവര്‍ നിയന്ത്രിച്ചു.
സംഘടനാ ചര്‍ചയില്‍ നിരവധി പേര്‍ സംസാരിച്ചു. പ്രിസിഡിയം ബാലകൃഷ്ണന്‍ നായര്‍ പൊയിനാച്ചി, ഗോപിനാഥന്‍ നായര്‍ കയര്‍ പളളം, വി കണ്ണന്‍, ചന്ദ്രന്‍ തചങ്ങാട്, ശ്രീജ പുരുഷോത്തമന്‍ തുടങ്ങിയവര്‍ നിയന്ത്രിച്ചു.
സമാപന സമ്മേളനം രാജ് മോഹന്‍ ഉണ്ണിത്താന്‍ എം പി ഉദ്ഘാടം ചെയ്തു. എ ഐ സി സി സെക്രടറി പി വി മോഹനന്‍ മുഖ്യപ്രഭാഷണം നടത്തി സി രാജന്‍ പെരിയ അദ്ധ്യക്ഷത വഹിച്ചു. കെ പി സി സി ജനറല്‍ സെക്രടറി ബാബുരാജ്, ജി രതികുമാര്‍, തുടങ്ങിയവര്‍ സംസാരിച്ചു. ക്യാമ്പ് കോര്‍ഡിനേറ്റര്‍ സുകുമാരന്‍ പൂച്ചക്കാട് സ്വാഗതവും, മുളിയാര്‍ ബ്ലോക് കോണ്‍ഗ്രസ് പ്രസിഡണ്ട് കെ ബലരാമന്‍ നമ്പ്യാര്‍ നന്ദിയും പറഞ്ഞു. നിയോജക മണ്ഡലത്തിലെ തിരഞ്ഞടുക്കപ്പെട്ട 198 പ്രതിനിധികളാണ് ക്യാമ്പില്‍ പങ്കെടുത്തത്.
Keywords: CPM, DCC, UDF, Political party, Hakeem Kunnil, Fraud, Poinachi, Kasaragod, Kerala, News, Top-Headlines, Rally, Villages, President, 'CPM is rallying in the villages to win through fraud; Kasaragod DCC President Hakeem Kunnil with the allegation.
< !- START disable copy paste -->Powered by Info News For You

Comments
Post a Comment