സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് കോവിഡ് വാക്സിന്റെ ആദ്യഡോസ് സ്വീകരിച്ചു; വീഡിയോ
റിയാദ്: (https://ift.tt/3s7cBUn) സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് കോവിഡ് വാക്സിന്റെ ആദ്യഡോസ് സ്വീകരിച്ചു. ഇതിന്റെ വീഡിയോ സോഷ്യല്‍ മാധ്യമങ്ങളിലൂടെ പുറത്ത് വന്നു. വെള്ളിയാഴ്ച രാത്രി നിയോം നഗരത്തില്‍ വെച്ചാണ് സല്‍മാന്‍ രാജാവ് വാക്സിന്‍ സ്വീകരിച്ചത്.
ആരോഗ്യമന്ത്രി ഡോ. തൗഫീഖ് അല്‍റബീ അയാണ് ഈ വിവരം അറിയിച്ചത്. സ്വദേശികളുടെയും വിദേശികളുടെയും ആരോഗ്യകാര്യങ്ങളില്‍ കോവിഡ് വ്യാപനത്തിന്റെ ആരംഭം മുതല്‍ ഇതുവരെ എല്ലാ പിന്തുണകളും നല്‍കിയ സല്‍മാന്‍ രാജാവിന് ആരോഗ്യമന്ത്രി നന്ദി അറിയിച്ചു.
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാനും വാക്സിന്‍ സ്വീകരിച്ചത്.
Keywords: News, World, Gulf, Riyadh, Saudi Arabia, Vaccine, COVID-19, Health, Health and Fitness, Video, Trending, King Salman receives COVID-19 vaccineCustodian of the Two Holy Mosques Receives 1st Dose of Coronavirus (COVID-19) Vaccine.https://t.co/SLJEVzcvIi#SPAGOV pic.twitter.com/5s12QhByQw
— SPAENG (@Spa_Eng) January 8, 2021
Powered by Info News For You

Comments
Post a Comment