ട്രാന്‍സ്ജെന്‍ഡര്‍ ഡോക്ടറെ ആരോഗ്യവകുപ്പ് അസി.സെക്രടറിയായി നിയമിച്ച് നിറഞ്ഞ കൈയ്യടി വാങ്ങി ബൈഡന്‍



വാഷിങ്ടണ്‍: (https://ift.tt/2XU4dcO) അമേരികയുടെ പുതിയ പ്രസിഡന്റായി ജോ ബൈഡനും വൈസ് പ്രസിഡന്റായി കമല ഹാരിസും അധികാരമേല്‍ക്കുന്നു. ഇതിനിടെ തന്റെ ആരോഗ്യവകുപ്പ് അസി. സെക്രടറി സ്ഥാനത്തേക്ക് ഒരു ട്രാന്‍സ്ജെന്‍ഡര്‍ ഡോക്ടറെ നിയമിച്ച് വമ്പിച്ച കയ്യടി നേടിയിരിക്കുകയാണ് ബൈഡന്‍. പീഡിയാട്രീഷ്യനായ ഡോ. റേച്ചല്‍ ലിവൈനിനെയാണ് ബൈഡന്‍ അസി. ഹെല്‍ത് സെക്രടറി സ്ഥാനത്തേക്ക് നിയമിച്ചിരിക്കുന്നത്. അമേരികന്‍ സെനറ്റില്‍ ഇത്രയും ഉയര്‍ന്ന പദവിയിലെത്തുന്ന ആദ്യത്തെ ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തിയാണ് ലിവൈന്‍ എന്നാണ് റിപോര്‍ടുകള്‍ സൂചിപ്പിക്കുന്നത്. 

News, World, Washington, America, President, Health, Health and Fitness, Doctor, Trending, Joe Biden Health Nominee Would Be Highest-Ranking Transgender Official


നിലവില്‍ പെന്‍സില്‍വാനിയ ഹെല്‍ത് സെക്രടറിയായ ലിവൈന്‍, മികച്ച കോവിഡ് പ്രതിരോധ പരിപാടികളിലൂടെ ശ്രദ്ധ നേടിയ വ്യക്തി കൂടിയാണ്. അതിനാല്‍ത്തന്നെ കോവിഡിനെതിരായ പോരാട്ടത്തില്‍ രാജ്യത്തിനാവശ്യമായ തീരുമാനങ്ങളും നിര്‍ദേശങ്ങളും നല്‍കാന്‍ ലിവൈന് കഴിയുമെന്നാണ് ബൈഡന്റെ നേതൃത്വത്തിലുള്ള സര്‍കാര്‍ പ്രതീക്ഷിക്കുന്നത്. 

'ഈ മഹാമാരിക്കാലത്തെ അതിജീവിക്കാന്‍ നമുക്കാവശ്യമായ വിദഗ്ധോപദേശങ്ങള്‍ നല്‍കാനും മുന്നില്‍ നിന്ന് നയിക്കാനും ലിവൈന് കഴിയുമെന്നാണ് വിശ്വസിക്കുന്നത്. ഇക്കാര്യത്തില്‍ അവരുടെ മതമോ ജാതിയോ ലിംഗഭേദമോ സ്വത്വമോ നോക്കേണ്ടതില്ല. നമ്മുടെ ആരോഗ്യവകുപ്പിന് കൃത്യമായ മാര്‍ഗനിര്‍ദേശം നല്‍കാനും മാത്രം കഴിവും പ്രാപ്തിയുമുള്ള ഒരാളാണ് ലിവൈന്‍..'- ബൈഡന്‍ പുറത്തിറക്കിയ പ്രസ്താവനയിലെ വാക്കുകളാണിത്. 

ട്രംപിന് ശേഷം ബൈഡന്‍ അധികാരത്തിലേറുമ്പോള്‍ ആദ്യം പുറത്തുവരുന്ന വാര്‍ത്തകള്‍ തന്നെ ഇത്തരത്തില്‍ മാനുഷികപക്ഷത്ത് നിന്നുള്ളതാണെന്ന് ഏറെ പ്രതീക്ഷ നല്‍കുന്നുവെന്നാണ് മിക്കവരും അഭിപ്രായപ്പെടുന്നത്. ഇനി കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ എത്രമാത്രം ഗുണപരമായി നടപ്പിലാക്കാന്‍ ബൈഡന് സാധിക്കുമെന്ന വിഷയമായിരിക്കും പ്രഥമ പരിഗണനയിലെത്തുക. 

Keywords: News, World, Washington, America, President, Health, Health and Fitness, Doctor, Trending, Joe Biden Health Nominee Would Be Highest-Ranking Transgender Official

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?