സ്‌കൂള്‍ ബസ് ഡ്രൈവര്‍ ഓടോറിക്ഷയ്ക്കുള്ളില്‍ പൊള്ളലേറ്റു മരിച്ച നിലയില്‍
തിരുവനന്തപുരം: (www.kvartha.com 11.01.2021) ശ്രീകാര്യത്ത് സ്വകാര്യ സ്‌കൂളിലെ ബസ് ഡ്രൈവര്‍ ഓടോറിക്ഷയ്ക്കുള്ളില്‍ പൊള്ളലേറ്റു മരിച്ച നിലയില്‍. ശ്രീകാര്യം സ്വദേശി ശ്രീകുമാര്‍ ആണ് മരിച്ചത്. ഓട്ടോറിക്ഷയ്ക്കുള്ളില്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയ നിലയിലായിരുന്നു. തിങ്കളാഴ്ച രാവിലെയാണ് സംഭവം
ജോലിയില്‍ നിന്ന് പിരിച്ചു വിട്ടതാണ് ആത്മഹത്യക്ക് കാരണമെന്നാണ് ആരോപണം. ലോക് ഡൗണിന് മുമ്പേ ശ്രീകുമാറിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു. സ്‌കൂളിലെ മാനേജ്‌മെന്റ് മാറി പുതിയ മാനേജ്‌മെന്റ് ഏറ്റെടുത്തതിന് ശേഷം ജീവനക്കാരെ പിരിച്ചുവിടുകയായിരുന്നു. തുടര്‍ന്ന് നിരവധി പ്രതിഷേധങ്ങള്‍ സ്‌കൂളിനെതിരെ നടന്നിരുന്നു. പക്ഷേ തീരുമാനമൊന്നും ഉണ്ടായിരുന്നില്ല.
Keywords: Thiruvananthapuram, News, Kerala, Found Dead, Death, Suicide, School, School bus driver found dead
Powered by Info News For You

Comments
Post a Comment