ഗൂഗിള്‍ മാപ് ചതിച്ചാശാനേ..! നഗരത്തില്‍ പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ത്ഥികളുടെ കാര്‍ കാല്‍നടയാത്രക്കാര്‍ മാത്രം പോകുന്ന ഇടവഴി പടിക്കെട്ടിലൂടെ നിരങ്ങിയിറങ്ങി, പിന്നീട് സംഭവിച്ചത്


കോട്ടയം: (https://ift.tt/35fxvqo) ഗൂഗിള്‍ മാപ് നോക്കി പരീക്ഷാ കേന്ദ്രത്തിലെത്താന്‍ നോക്കിയ വിദ്യാര്‍ത്ഥികള്‍ ഇടവഴിയില്‍ കുടുങ്ങി. കോട്ടയത്ത് തളിയില്‍ക്കോട്ടയ്ക്കു സമീപമാണ് അപകടം നടന്നത്. നഗരത്തില്‍ പരീക്ഷ എഴുതാന്‍ എത്തിയ പെരുമ്പാവൂര്‍ സ്വദേശികളായ 2 യുവാക്കളാണ് കാറിലുണ്ടായിരുന്നത്. എറണാകുളം ഭാഗത്തേക്ക് പോകുന്നതിനായി ഉപ്പൂട്ടില്‍ക്കവല  തളിയില്‍ക്കോട്ട റോഡിലൂടെ എത്തിയതായിരുന്നു ഇവര്‍.

News, Kerala, State, Kottayam, Education, Examination, Students, Google, Car, Car accident, Vehicles, Technology, Business, Finance, Students who were driving while looking at the Google map got stuck on the way


വഴി തെറ്റിയെന്ന് തോന്നിയപ്പോള്‍ ഗൂഗിള്‍ മാപ്പ് നോക്കി മുന്നോട്ട് നീങ്ങിയ കാര്‍ പടിക്കെട്ടു നിരങ്ങിയിറങ്ങി. ഗൂഗിള്‍ ചൂണ്ടിക്കാണിച്ച വഴി തിരുമല വെങ്കിടേശ്വരസ്വാമി ക്ഷേത്രത്തിനു സമീപം കൊശവളവ് ഭാഗത്തേക്കു കാല്‍നടയാത്രക്കാര്‍ മാത്രം പോകുന്ന ഇടവഴിയായിരുന്നു. ഇതു കണ്ട സമീപവാസികള്‍ നടയുണ്ടെന്ന് വിളിച്ചു പറഞ്ഞെങ്കിലും ഗ്ലാസ് ഉയര്‍ത്തി വെച്ചിരുന്നതിനാല്‍ ശബ്ദം കാരണം കേട്ടില്ല.  

അടുത്ത് എത്തയിപ്പോഴാണ് നടകള്‍ കണ്ടത്. പെട്ടെന്നു നിര്‍ത്താന്‍ ശ്രമിച്ചെങ്കിലും വണ്ടി നിരങ്ങിനീങ്ങി. കാറിനും യാത്രക്കാര്‍ക്കും പ്രശ്‌നങ്ങളില്ല. രാത്രി ക്രെയിന്‍ ഉപയോഗിച്ചു കാര്‍ പുറത്തെടുത്തു.

Keywords: News, Kerala, State, Kottayam, Education, Examination, Students, Google, Car, Car accident, Vehicles, Technology, Business, Finance, Students who were driving while looking at the Google map got stuck on the way

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?