പെട്രോളിനു തീപിടിച്ച് ദമ്പതികള്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു

പുതുക്കാട്: (www.kvartha.com 08.01.2021) പെട്രോളിനു തീപിടിച്ച് ദമ്പതികള്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. തെക്കേടത്ത് സുരേഷ്(48), ഭാര്യ ബിന്ദു(45) എന്നിവര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഇവരെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലും പിന്നീട് തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാവിലെ ഏഴര മണിയോടെയാണ് അപകടം. പാഴായിയില്‍ വീടിനോടുചേര്‍ന്നുള്ള വര്‍ക്ഷോപ്പില്‍ ജനറേറ്റര്‍ അറ്റകുറ്റപ്പണി നടത്തുന്നതിനിടെയാണ് പെട്രോളിനു തീപിടിച്ചത്. 

ജനറേറ്ററില്‍ നിന്ന് ഊറ്റി മാറ്റിവച്ച പെട്രോളിലേക്ക് തീപ്പൊരി തെറിക്കുകയായിരുന്നു. ഇതില്‍ നിന്നാണ് ദമ്പതികളുടെ ദേഹത്തേക്കും വസ്ത്രത്തിലേക്കും തീപിടിച്ചത്. രക്ഷിക്കാനെത്തിയ മകള്‍ മേഘയ്ക്കും അയല്‍വാസിക്കും പൊള്ളലേറ്റു. മകള്‍ മേഘയുടെ(19) കൈയിലും പൊള്ളലേറ്റിട്ടുണ്ട്. ഇവര്‍ പുതുക്കാട് താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. അല്‍വാസിയുടെ പരിക്ക് സാരമുള്ളതല്ല. പുതുക്കാട് പൊലീസ് സംഭവ സ്ഥലത്തെത്തി.

News, Kerala, Injured, Fire, hospital, Treatment, Police, Accident, The couple have burning injuries after petrol caught fire

Keywords: News, Kerala, Injured, Fire, hospital, Treatment, Police, Accident, The couple have burning injuries after petrol caught fire


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?