മിണ്ടാപ്രാണികളോട് അതിരില്ലാത്ത ക്രൂരത; മൂന്ന് പൂച്ചകുഞ്ഞുങ്ങളെ കഴുത്തില്‍ കരുക്കിട്ട് കൊന്നശേഷം വഴിയില്‍ ഉപേക്ഷിച്ചു


കൊല്ലം: (https://ift.tt/2XU4dcO) ക്രൂരത ഇനിയും അവസാനിച്ചില്ല. മൂന്ന് പൂച്ചകുഞ്ഞുങ്ങളെ കഴുത്തില്‍ കരുക്കിട്ട് കൊന്നശേഷം വഴിയില്‍ ഉപേക്ഷിച്ചു. കൊല്ലം ഇരവിപുരത്ത് നിന്നുള്ളതാണ് ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍. കഴുത്തില്‍ ചരട് കൊണ്ട് കുരുക്കിട്ട് കൊലപ്പെടുത്തിയശേഷം തെരുവില്‍ കണ്ടെത്തുകയായിരുന്നു. രാവിലെ പത്ത് മണിയോടെയാണ് ചാക്കില്‍ കെട്ടി വഴിവക്കില്‍ കൊണ്ട് തള്ളിയനിലയില്‍ കണ്ടെത്തിയത്.

News, Kerala, Kollam, State, Animals, Killed, Dead, Police, Complaint, Three kittens were killed and left on the road


വഴിവക്കില്‍ ഉണ്ടായിരുന്ന ചാക്ക് കെട്ട് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെടതോടെ പൂച്ചകുട്ടികളെ ആരുടെ വീട്ടില്‍ വളര്‍ത്തിയതാണന്ന് അന്വേഷണം തുടങ്ങി. എന്നാല്‍ ഉടമകളെ കണ്ടെത്താന്‍ കഴിഞ്ഞില്ല. പൂച്ചകുട്ടികളെ നാട്ടുകാര്‍ തന്നെ കുഴിച്ച് മൂടി. സംഭവത്തെ കുറിച്ച് പൊലീസിന് പരാതി നല്‍കാനാണ് നാട്ടുകാരുടെ തീരുമാനം.

ഈ പ്രദേശത്ത് നേരത്തെ തൊട്ടടുത്തുള്ള ചന്തയില്‍ ഉണ്ടായിരുന്ന നായ്കുട്ടികളോടും ചിലര്‍ ഇത്തരത്തില്‍ ക്രൂരത കാണിച്ചിടുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു.

Keywords: News, Kerala, Kollam, State, Animals, Killed, Dead, Police, Complaint, Three kittens were killed and left on the road

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?