ഡോളര്‍ കടത്തുകേസില്‍ സ്പീക്കറെ ചോദ്യം ചെയ്യുന്നതിന് കസ്റ്റംസ് നിയമോപദേശം തേടി
കൊച്ചി: (www.kvartha.com 08.01.2021) ഡോളര്‍ കടത്തുകേസില്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെ ചോദ്യം ചെയ്യുന്നതിന് കസ്റ്റംസ് നിയമോപദേശം തേടി. കൊച്ചിയിലെ അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ (എസിജി) ഓഫിസിനോടാണു ഇക്കാര്യത്തില്‍ കസ്റ്റംസ് നിയമോപദേശം തേടിയത്. സ്പീക്കറെ ചോദ്യം ചെയ്യുന്നതിനു മുമ്പായി പൂര്‍ത്തിയാക്കേണ്ട നിയമപരമായ നടപടി ക്രമങ്ങള്‍ എന്തെല്ലാമാണ്, ഈ വിഷയത്തില്‍ ഏതെങ്കിലും തടസങ്ങള്‍ ഉണ്ടോ തുടങ്ങിയ കാര്യങ്ങളാണ് കസ്റ്റംസ് ആരാഞ്ഞിരിക്കുന്നത്.
Keywords: Customs asks for legal advice to quiestion speaker P Sreeramakrishnan, Kochi, News, Politics, Customs, Supreme Court of India, Trending, Kerala.
Powered by Info News For You
കസ്റ്റംസ് കമ്മിഷണര്‍ സുമിത് കുമാര്‍, അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ പി വിജയകുമാറിനോടാണ് നിയമോപദേശം തേടിയതെന്നാണു വിവരം. സമാന വിഷയത്തില്‍ സുപ്രീം കോടതിയില്‍നിന്നു നേരത്തെ ഉണ്ടായിട്ടുള്ള ഉത്തരവുണ്ടെന്നും ഇതു പരിശോധിച്ചശേഷം മറുപടി നല്‍കാമെന്നുമാണ് എസിജി ഓഫിസ് കസ്റ്റംസിനെ അറിയിച്ചിരിക്കുന്നത്. ഇക്കാര്യത്തില്‍ കസ്റ്റംസ് കമ്മിഷണര്‍ പ്രതികരിച്ചിട്ടില്ല. 
ഡോളര്‍ കടത്തു കേസില്‍ തന്നെ ചോദ്യം ചെയ്യില്ലെന്നും കുറ്റം ചെയ്തിട്ടില്ലെന്നുമാണ് കഴിഞ്ഞ ദിവസവും സ്പീക്കര്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവര്‍ത്തിച്ചത്. അതേസമയം, സ്പീക്കറുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെ അയ്യപ്പനെ കസ്റ്റംസ് കൊച്ചിയില്‍ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. രണ്ടിലേറെ തവണ നോട്ടിസ് അയച്ച ശേഷമാണ് അദ്ദേഹം ചോദ്യം ചെയ്യലിന് ഹാജരായത്.
Keywords: Customs asks for legal advice to quiestion speaker P Sreeramakrishnan, Kochi, News, Politics, Customs, Supreme Court of India, Trending, Kerala.
Powered by Info News For You
Comments
Post a Comment