യുപിയിലെ സര്‍ക്കാര്‍ ആശുപത്രികള്‍ സുരക്ഷിതമല്ലെന്നോ? ആശുപത്രിക്കിടക്കയില്‍ പട്ടി കിടക്കുന്ന ചിത്രങ്ങള്‍ പുറത്ത്


ലഖ്‌നൗ: (https://ift.tt/3bHGu8a) യുപിയിലെ സര്‍കാര്‍ ആശുപത്രികള്‍ സുരക്ഷിതമല്ലെന്ന് തെളിയിക്കുന്ന ചില ചിത്രങ്ങള്‍ പുറത്തുവിട്ട് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ. മൊറാദാബാദ് ജില്ലാ ആശുപത്രിക്കകത്ത് പട്ടികള്‍ സൈ്വര്യവിഹാരം നടത്തുന്നതാണ് ചിത്രങ്ങളിലുള്ളത്. ചികിത്സയിലുള്ള രോഗികളും അവരുടെ കൂടെ കൂട്ടിരിക്കാന്‍ വന്ന ബന്ധുക്കളുമെല്ലാം ഈ വിഷയത്തില്‍ തങ്ങള്‍ നേരിടുന്ന വിഷമതകള്‍ പറഞ്ഞതായും എഎന്‍ഐ റിപോര്‍ട് ചെയ്യുന്നു. 

ആശുപത്രിയുടെ ഗേറ്റില്‍ കാവല്‍ക്കാരുണ്ട്. എന്നാല്‍ അവര്‍ ഇക്കാര്യങ്ങളൊന്നും ഗൗനിക്കാറില്ല. പട്ടികള്‍ നേരെ അകത്തേക്ക് കയറിവരും. ബെഡുകളിലെല്ലാം കിടക്കും. എന്തെല്ലാം തരത്തിലുള്ള രോഗാണുക്കളാണ് ഇതുവഴി രോഗികളിലെത്തുകയെന്നത് നിശ്ചയമില്ല. പട്ടികള്‍ തങ്ങളെ ആക്രമിക്കുമോ എന്ന് പോലും ഭയന്നാണ് പലപ്പോഴും രോഗികളും കൂട്ടിരിപ്പുകാരും ആശുപത്രിയില്‍ കഴിയുന്നത്- ആശുപത്രിയെക്കുറിച്ച് തങ്ങള്‍ക്ക് ലഭിച്ച പരാതിയായി എഎന്‍ഐ റിപോര്‍ടില്‍ പറയുന്നു.

News, National, India, Lucknow, Uttar Pradesh, Hospital, Government, Photo, Social Media, Patient, Health, Health and Fitness, Patients at UP's Moradabad District Hospital complain of dog menace


പല തവണ അധികൃതരോട് പരാതിപ്പെട്ടിട്ടും നടപടിയൊന്നും ഉണ്ടായില്ലെന്നായിരുന്നു രോഗികള്‍ പരാതിപ്പെട്ടിരുന്നത്. എന്തായാലും ചിത്രങ്ങള്‍ ചര്‍ച്ചയായതോടെ ഇപ്പോള്‍ സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ് ചീഫ് മെഡികല്‍ ഓഫീസര്‍.

News, National, India, Lucknow, Uttar Pradesh, Hospital, Government, Photo, Social Media, Patient, Health, Health and Fitness, Patients at UP's Moradabad District Hospital complain of dog menace


നേരത്തെ ഉത്തര്‍പ്രദേശിലെ സര്‍കാര്‍ ആശുപത്രികളുടെ ശോചനീയാവസ്ഥ വെളിപ്പെടുത്തുന്ന തരത്തിലുള്ള പല സംഭവങ്ങളും അടുത്തിടെ മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. യുപിയിലെ അലിഗഢില്‍ മരിച്ച നവജാതശിശുവിന്റെ മൃതദേഹം വിട്ടുകിട്ടിയപ്പോള്‍ അതില്‍ ഏതോ മൃഗത്തിന്റെ പല്ല് തട്ടി മുറിഞ്ഞ പാട് ബന്ധുക്കള്‍ കണ്ടെത്തിയതായ സംഭവം റിപോര്‍ട് ചെയ്യപ്പെട്ടിരുന്നു. പിന്നീട് നവംബറില്‍ സംഭാലില്‍ വാഹനാപകടത്തില്‍ മരിച്ച ബാലികയുടെ മൃതദേഹം സര്‍കാര്‍ ആശുപത്രിക്കകത്ത് വച്ച് പട്ടി കരണ്ടുതിന്നുന്ന ദൃശ്യവും പുറത്തുവന്നിരുന്നു. 
 
Keywords: News, National, India, Lucknow, Uttar Pradesh, Hospital, Government, Photo, Social Media, Patient, Health, Health and Fitness, Patients at UP's Moradabad District Hospital complain of dog menace

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?