ഇപ്പോള്‍ നിര്‍ത്തിക്കോളണം അതാണ് നിങ്ങള്‍ക്ക് നല്ലത്; വിരാടിനൊപ്പമുള്ള സ്വകാര്യ നിമിഷങ്ങള്‍ അനുമതിയില്ലാതെ പകര്‍ത്തിയ ഫോടോഗ്രാഫര്‍ക്കെതിരെ വിമര്‍ശനുമായി അനുഷ്‌ക


ന്യൂഡെല്‍ഹി: (https://ift.tt/35fxvqo) അനുമതിയില്ലാതെ സ്വകാര്യ നിമിഷങ്ങള്‍ പകര്‍ത്തിയ ഫോടോഗ്രാഫര്‍ക്കെതിരെ വിമര്‍ശനുമായി നടിയും ക്രികെറ്റ് താരം വിരാട് കോഹ് ലിയുടെ ഭാര്യയുമായ അനുഷ്‌ക ശര്‍മ. അനുമതിയില്ലാതെ തങ്ങളുടെ ഫോടോയെടുത്ത് പ്രസിദ്ധീകരിച്ച മാധ്യമത്തിനും ഫോടോഗ്രാഫര്‍ക്കുമെതിരെയായിരുന്നു അനുഷ്‌ക രംഗത്തെത്തിയത്. തങ്ങളുടെ സ്വകാര്യതയിലേക്ക് കടന്നുകയറുന്നത് അവസാനിപ്പിക്കണമെന്നും അതാണ് നിങ്ങള്‍ക്ക് നല്ലത് എന്നുമായിരുന്നു അനുഷ്‌ക ഇന്‍സ്റ്റഗ്രാമില്‍ എഴുതിയത്.

News, National, India, New Delhi, Actress, Photo, Virat Kohli, Entertainment, Sports, Player, Cricket, Social Media, Instagram, Anushka Sharma slams photog on Instagram for invading her privacy, says stop right now


'ഈ ഫോട്ടോഗ്രാഫറോടും പ്രസിദ്ധീകരണത്തോടും തങ്ങള്‍ നിരവധി തവണ അഭ്യര്‍ത്ഥിച്ചിട്ടും അവര്‍ ഇപ്പോഴും ഞങ്ങളുടെ സ്വകാര്യതയിലേക്ക് കടന്നുകയറുകയാണ്. ഇത് ഇപ്പോള്‍ തന്നെ നിങ്ങള്‍ അവസാനിപ്പിക്കണം' അനുഷ്‌ക പറഞ്ഞു.

News, National, India, New Delhi, Actress, Photo, Virat Kohli, Entertainment, Sports, Player, Cricket, Social Media, Instagram, Anushka Sharma slams photog on Instagram for invading her privacy, says stop right now


ബുധനാഴ്ച വീടിന്റെ ബാല്‍കണിയിലിരുന്ന് സംസാരിക്കുകയായിരുന്ന അനുഷ്‌കയുടേയും വിരാടിന്റേയും ചിത്രങ്ങളായിരുന്നു ഇവര്‍ അറിയാതെ ഒരു ഫോടോഗ്രാഫര്‍ പകര്‍ത്തിയത്. ഈ ചിത്രങ്ങളെല്ലാം നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ സോഷ്യല്‍മീഡിയയില്‍ വൈറലാവുകയും ചില മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇതേ ചിത്രം പങ്കുവെച്ചുകൊണ്ട് രൂക്ഷവിമര്‍ശനവുമായി താരം രംഗത്തെത്തിയത്.



Keywords: News, National, India, New Delhi, Actress, Photo, Virat Kohli, Entertainment, Sports, Player, Cricket, Social Media, Instagram, Anushka Sharma slams photog on Instagram for invading her privacy, says stop right now

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?