കെ സുരേന്ദ്രന്റെ മകള്‍ക്കെതിരായ മോശം കമന്റ്; പ്രവാസിക്കെതിരെ പൊലീസ് കേസ്


കോഴിക്കോട്: (https://ift.tt/3sZrQ1W) ദേശീയ ബാലികാ ദിനമായ ജനുവരി 24ന് ബി ജെ പി സംസ്ഥാനാദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഫേസ്ബുകില്‍ പങ്കുവച്ച മകള്‍ക്കൊപ്പമുളള ചിത്രത്തില്‍ മോശം കമന്റിട്ടയാള്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഖത്തറില്‍ ജോലി ചെയ്യുന്ന അജിനാസ് എന്നയാള്‍ക്കെതിരെയാണ് കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 

കോഴിക്കോട് ബി ജെ പി ജില്ലാ പ്രസിഡന്റ് വികെ സജീവന്റെ പരാതിയിലാണ് പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സ്ത്രീകളെ സമൂഹ മാദ്ധ്യമങ്ങളിലൂടെ അധിക്ഷേപിക്കുകയും ആക്രമിക്കുകയും ചെയ്യുന്ന ഇത്തരം സമൂഹവിരുദ്ധര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു. തിങ്കളാഴ്ച രാത്രിയാണ് പരാതി ലഭിച്ചതെന്ന് പൊലീസ് അറിയിച്ചു.

News, Kerala, State, Kozhikode, BJP, K Surendran, Daughter, Abuse, Social Media, Facebook Post, Complaint, Case, Police, Cyber Crime, Bad comment against K Surendran's daughter; Police case against expatriate


'എന്റെ മകള്‍, എന്റെ അഭിമാനം' എന്ന കുറിപ്പോടെയാണ് കെ സുരേന്ദ്രന്‍ മകളുമൊത്തുള്ള ചിത്രം സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തത്. അതിന് താഴെയാണ് തീര്‍ത്തും മോശം ഭാഷയില്‍ ഇയാള്‍ കമന്റ് പോസ്റ്റ് ചെയ്തത്. 

അജ്‌നാസ് അജ്‌നാസ് എന്നായിരുന്നു സമൂഹമാധ്യമത്തിലെ ഇയാളുടെ ഐഡിയുടെ പേര്. കമന്റ് പിന്നീട് ഡിലീറ്റ് ചെയ്ത് കളഞ്ഞു.

സമൂഹമാധ്യമങ്ങളില്‍ സ്ത്രീകളെയും കുട്ടികളെയും മോശം രീതിയില്‍ സൈബര്‍ ആക്രമണം നടത്തുകയും മാനസികമായി തളര്‍ത്തുകയും ചെയ്യുന്നതിനെതിരെ ഡബ്ല്യുസിസി അടക്കമുള്ള വിവിധ വനിതാ സംഘടനകള്‍ പലപ്പോഴും രംഗത്ത് വരുന്നുണ്ട്.

My daughter, my pride. #DeshKiBeti

Posted by K Surendran on Saturday, 23 January 2021
Keywords: News, Kerala, State, Kozhikode, BJP, K Surendran, Daughter, Abuse, Social Media, Facebook Post, Complaint, Case, Police, Cyber Crime, Bad comment against K Surendran's daughter; Police case against expatriate

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?