എംസി ഖമറുദ്ദീന്‍ എംഎല്‍എക്ക് ജാമ്യം അനുവദിച്ചു
കാസര്‍കോട്: ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ അറസ്റ്റിലായ എംസി ഖമറുദ്ദീന്‍ എംഎല്‍എക്ക് മൂന്നു കേസുകളില്‍ ജാമ്യം അനുവദിച്ചു. പൊലീസ് രജിസ്റ്റര്‍ ചെയ്ത മൂന്നു നിക്ഷേപ തട്ടിപ്പ് കേസുകളിലാണ് ഹൈകോടതി ജാമ്യം നല്‍കിയത്. അതേസമയം, മറ്റ് കേസുകളില്‍ പ്രതിയായതിനാല്‍ ഖമറുദ്ദീന് ജയിലില്‍ നിന്ന് പുറത്തിറങ്ങാനാവില്ല.
മൂന്നു മാസത്തേക്ക് ഈ കേസുകള്‍ രജിസ്റ്റര്‍ ചെയ്ത പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പ്രവേശിക്കരുതെന്ന കര്‍ശന ഉപാധിയിലാണ് ജാമ്യം. ഇത് കൂടാതെ സാധാരണ ജാമ്യത്തിന് കോടതി നിര്‍ദേശിക്കുന്ന ഉപാധികളും പാലിക്കണം. ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചാല്‍ പൊലീസിന് പ്രതിയെ അറസ്റ്റ് ചെയ്യാമെന്നും കോടതി വ്യക്തമാക്കി. നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ജാമ്യം അനുവദിക്കണമെന്ന് ചൂണ്ടിക്കാട്ടിയാണ് ഖമറുദ്ദീന്‍ ഹൈകോടതിയില്‍ ഹരജി നല്‍കിയത്.
Powered by Info News For You

Comments
Post a Comment