ആള്‍ക്കൂട്ട കൊലപാതകം കുറ്റവാളികളെ രക്ഷപ്പെടാന്‍ അനുവദിക്കരുത്: എസ്‌കെഎസ്എസ്എഫ്
കാസര്‍കോട്: (www.evisionnews.co) ഉത്തരേന്ത്യയില്‍ മാത്രം കേട്ടുകേള്‍വിയുള്ള ആള്‍ക്കൂട്ട കൊലപാതകം കാസര്‍കോട്ട് നടന്നത് ഒരിക്കലും സംഭവിച്ചു കൂടാത്തതായിരുന്നുവെന്ന് എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡണ്ട് സുഹൈര്‍ അസ്ഹരി പള്ളങ്കോട്, ജനറല്‍ സെക്രട്ടറി മുഷ്താഖ് ദാരിമി മൊഗ്രാല്‍ പുത്തൂര്‍ അഭിപ്രായപ്പെട്ടു. നിയമപാലകര്‍ നോക്കിനില്‍ക്കെ ജനങ്ങള്‍ നിയമം കയ്യിലെടുക്കുന്നത് ജനാധിപത്യത്തിന്റെ തന്നെ തകര്‍ച്ചയാണ്. അക്രമങ്ങളെ വിലകുറച്ചു കാണുന്ന നിയമപാലകരുടെ സമീപനം അവസാനിപ്പിക്കണം.
അക്രമികള്‍ ആരായാലും മുഖംനോക്കാതെ നടപടിയെടുക്കുകയും വേണം. ഒരുതരത്തിലും കുറ്റവാളികളെ രക്ഷപ്പെടാന്‍ അനുവദിക്കരുത്. നാട്ടില്‍ സമാധാനവും സൗഹാര്‍ദ്ദവും നിലനിര്‍ത്തുകയും അക്രമത്തിനും അനീതിക്കുമെതിരെ സന്ധിയില്ലാ നിലപാടെടുക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു.
Powered by Info News For You

Comments
Post a Comment