കോവിഡ് വാക്‌സീന്‍ സ്വീകരിക്കാനെത്തി കുത്തിവയ്പ്പിനായി ഷര്‍ടിന്റെ സ്ലീവ് ഉയര്‍ത്തുന്നതിനിടെ നഴ്‌സിനോട് വിവാഹഭ്യര്‍ഥന; വിസ്മയിപ്പിക്കുന്ന വീഡിയോ
വാഷിങ്ടണ്‍: (https://ift.tt/2X6QhMn) ഇഷ്ടപ്പെടുന്നവന്‍ ജോലി ചെയ്യുന്നിടത്ത് കോവിഡ് വാക്‌സീന്‍ സ്വീകരിക്കാനെത്തിയപ്പോള്‍ വിവാഹഭ്യര്‍ഥന നടത്തി കാമുകന്‍. സൗത്ത് ഡക്കോട്ടയിലെ ആശുപത്രിയിലാണ് സംഭവം. രണ്ടുപേരും പുരുഷ ഗേ കമിതാക്കളാണ്.
ഏറെ നാളായി പ്രണയത്തിലായിരുന്നു റോബി വര്‍ഗാസും എറിക്ക് വാന്‍ഡര്‍ലിയും. നഴ്‌സായി ജോലി ചെയ്യുന്ന എറിക്ക് വാന്‍ഡര്‍ലീയില്‍ നിന്നും വാക്‌സീന്‍ സ്വീകരിക്കാന്‍ എത്തിയതാണ് റോബി. കുത്തിവയ്പ്പിനായി ഷര്‍ടിന്റെ സ്ലീവ് ഉയര്‍ത്തുന്നതിനിടെയാണ് വിവാഹഭ്യര്‍ഥന നടത്താനുള്ള മോതിരം എറിക്ക് കാണുന്നത്. ഉടന്‍ തന്നെ സമ്മതമറിയിക്കുകയും ചെയ്തു.
സമൂഹമാധ്യമങ്ങളില്‍ തരംഗമാവുകയാണ് എറിക്കിന്റെയും റോബിയുടെയും വീഡിയോ. പ്രശസ്ത ഗായിക ബിയോണ്‍സെ ഉള്‍പ്പെടെ വീഡിയോക്ക് താഴെ ആശംസകളുമായി എത്തി.
Keywords: News, World, Washington, Health, COVID-19, Vaccine, Love, Video, Social Media, Trending, Boyfriend proposes to nurse who injected him with COVID-19 vaccine, adorable video goes viral, watch
Powered by Info News For You

Comments
Post a Comment