പഴയ വാഹനങ്ങള്‍ക്ക് പ്രത്യേക നികുതി ഏര്‍പ്പെടുത്താനൊരുങ്ങി കേന്ദ്രം; നിര്‍ദേശത്തിന് അംഗീകാരം
ന്യൂഡെല്‍ഹി: (www.kvartha.com 26.01.2021) വായുമലിനീകരണവുമായി ബന്ധപ്പെട്ട് എട്ട് വര്‍ഷത്തിലധികം പഴക്കമുള്ള വാഹനങ്ങള്‍ക്ക് 'ഗ്രീന്‍ ടാക്‌സ്' ഏര്‍പ്പെടുത്താനൊരുങ്ങി കേന്ദ്രം. നിര്‍ദ്ദേശത്തിന് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി അംഗീകാരം നല്‍കി. കാലപ്പഴക്കം ചെന്നതും വായുമലിനീകരണത്തിനു കാരണമാകുന്നതുമായ വാഹനങ്ങള്‍ മാറ്റി പുതിയ വാഹനങ്ങള്‍ വാങ്ങാന്‍ ആളുകളെ പ്രേരിപ്പിക്കുകയെന്നതാണ് ഈ പ്രത്യേക നികുതിയുടെ ലക്ഷ്യം.
നിര്‍ദേശം സംസ്ഥാനങ്ങള്‍ക്ക് അയച്ചതിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങളുടെ അഭിപ്രായം കൂടി പരിഗണിച്ചാവും വ്യവസ്ഥ സംബന്ധിച്ച് വിജ്ഞാപനം പുറത്തിറക്കുക. 15 വര്‍ഷത്തിലധികം പഴക്കമുള്ള സര്‍കാര്‍ വാഹനങ്ങള്‍ പിന്‍വലിച്ച് നശിപ്പിക്കും. അടുത്ത വര്‍ഷം ഏപ്രില്‍ മുതല്‍ ഇത് നടപ്പായിത്തുടങ്ങും. റോഡ് ടാക്‌സിന്റെ 10 മുതല്‍ 25 ശതമാനം വരെ തുകയാവും ഗ്രീന്‍ ടാക്‌സ് ആയി ഈടാക്കുക.
Keywords: New Delhi, News, National, Vehicles, Central Government, Center ready to impose special tax on old vehicles; Approval of the proposal
Powered by Info News For You

Comments
Post a Comment