വാക്കുതര്‍ക്കത്തിനിടെ കറികത്തിയെടുത്ത് കഴുത്തിന് വെട്ടി: ഹോട്ടല്‍ ഉടമക്ക് ഗുരുതരം
കാസര്‍കോട്: (www.evisionnews.co) വാക്കുതര്‍ക്കത്തിനിടെ കറികത്തിയെടുത്ത് ഹോട്ടല്‍ ഉടമയെ കഴുത്തിന് വെട്ടിപ്പരിക്കേല്‍പ്പിച്ചു. ചട്ടഞ്ചാല്‍ ഐഡിബിഐ ബാങ്കിന് സമീപത്ത് റെസ്റ്ററന്റ് നടത്തുന്ന ഗോപാലനാ (48)ണ് കഴുത്തില്‍ ആഴത്തില്‍ വെട്ടേറ്റത്. ശനിയാഴ്ച രാത്രി 8.30 മണിയോടെയാണ് സംഭവം. റെസ്റ്ററന്റ് പൂട്ടാറായ സമയമായതിനാല്‍ സംഭവം നടക്കുമ്പോള്‍ ഗോപാലനും ഭാര്യയും ഇവരുടെ 10 വയസുള്ള മകനും മാത്രമാണ് ഉണ്ടായിരുന്നത്.
ഇതിനിടെ ഭക്ഷണം കഴിക്കാനെത്തിയ ഷാജി എന്ന യുവാവ് ഹോട്ടല്‍ ഉടമയും ഭാര്യയും തമ്മിലുള്ള സംഭാഷണത്തില്‍ ഇടപെടുകയും തുടര്‍ന്നുണ്ടായ വാക്ക് തര്‍ക്കത്തിനിടെ ഉടമയെ കറികത്തിയെടുത്ത് കഴുത്തിന് വെട്ടുകയുമായിരുന്നു. കഴുത്തിന് വെട്ടിയ ശേഷം പുറത്തേക്ക് നടന്നുപോകുകയായിരുന്ന ഷാജിയെ ഗോപാലന്റെ ഭാര്യ നിലവിളിച്ചു കൊണ്ട് പിറകെ ഓടി ആള്‍ക്കാരെ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഇയാളെ തടഞ്ഞുവെക്കുകയും വിവരമറിഞ്ഞെത്തിയ മേല്‍പറമ്പ് പൊലീസിനെ ഏല്‍പ്പിക്കുകയുമായിരുന്നു.
Powered by Info News For You

Comments
Post a Comment