ചായം തേച്ച് തലയില്‍ കൊമ്പുള്ള രോമത്തൊപ്പിയും അണിഞ്ഞ് മേല്‍വസ്ത്രമില്ലാതെ സെനറ്റ് ചേമ്പറില്‍ കടന്ന് ഭീകരാന്തരീക്ഷം സൃഷ്ടിച്ച കാപിറ്റോള്‍ കലാപത്തിന്റെ വംശീയവാദി നേതാവ് പിടിയില്‍


വാഷിംഗ്ടണ്‍: (https://ift.tt/35qyQuy) ചായം തേച്ച് തലയില്‍ കൊമ്പുള്ള രോമത്തൊപ്പിയും അണിഞ്ഞ് മേല്‍വസ്ത്രമില്ലാതെ സെനറ്റ് ചേമ്പറില്‍ കടന്ന് ഭീകരാന്തരീക്ഷം സൃഷ്ടിച്ച കാപിറ്റോള്‍ കലാപത്തിന്റെ വംശീയവാദി നേതാവ് പിടിയില്‍. ക്യു അനോണ്‍ ഷാമന്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ജേക്ക് ഏഞ്ജലിയാണ് പിടിയിലായത്. 

ജേക്കബ് ആന്റണി ചാന്‍സ്‌ലി എന്നാണ് ഇയാളുടെ മുഴുവന്‍ പേര്. ക്യു അനോണ്‍ എന്ന അടിസ്ഥാന രഹിത ഗൂഢാലോചന സിദ്ധാന്തത്തില്‍ വിശ്വസിക്കുന്നയാളാണ് ഇയാള്‍. കയ്യില്‍ ആറടി നീളമുള്ള കുന്തവും അതിന്റെ തലക്കല്‍ അമേരികന്‍ പതാകയും കെട്ടിവച്ചാണ് ഇയാളടക്കമുള്ള സംഘം കാപിറ്റോള്‍ ബില്‍ഡിംഗിലേക്ക് അതിക്രമിച്ച് കയറിയത്.

News, World, America, Washington, Protesters, Arrest, 'QAnon Shaman' Jake Angeli charged over pro-Trump riots


സ്പീകര്‍ നാന്‍സി പെലോന്‍സിയുടെ പ്രസംഗ പീഠമെടുത്ത് മാറ്റിയ ആളെയും അറസ്റ്റ് ചെയ്തിട്ടുണ്ടെന്നാണ് റിപോര്‍ട്. ആക്രമത്തില്‍ പങ്കെടുത്തവരെ തിരിച്ചറിയാന്‍ എഫ്ബിഐ പൊതു ജനങ്ങളുടെ സഹായം തേടിയിരുന്നു. 

ഇതിനിടെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ പുറത്താക്കാനുള്ള ഇംപീച്ച്‌മെന്റ് പ്രമേയം തിങ്കളാഴ്ച ജനപ്രതിനിധി സഭയില്‍ അവതരിപ്പിക്കുമന്ന് സ്പീക്കര്‍ നാന്‍സി പെലോസി അറിയിച്ചു.


Keywords: News, World, America, Washington, Protesters, Arrest, 'QAnon Shaman' Jake Angeli charged over pro-Trump riots

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?