'ആള്‍കൂട്ടത്തിന്റെ ഉന്തും തള്ളും മര്‍ദനവുമേറ്റാണ് റഫീഖ് മരണപ്പെട്ടത്': മുസ്ലീം ലീഗ് നേതാക്കള്‍ ജില്ലാ പോലീസ് മേധാവിയെ കണ്ടു

കാസര്‍കോട്: (www.kasargodvartha.com 27.01.2021) ദേശീയപാതയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സക്കെത്തിയ ചെമ്മനാട് സ്വദേശി റഫീഖ് എന്നയാള്‍ ആള്‍കൂട്ട മര്‍ദനമേറ്റ് മരിക്കാനിടയായ സംഭവത്തെ കുറിച്ച് സമഗ്ര അന്വേഷണം നടത്തി കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ട്രഷറര്‍ സി ടി അഹമ്മദലി, ജില്ലാ പ്രസിഡണ്ട് ടി ഇ അബ്ദുല്ല, ജനറല്‍ സെക്രടറി എ അബ്ദുര്‍ റഹ് മാന്‍, ട്രഷറര്‍ കല്ലട്ര മാഹിന്‍ ഹാജി, എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ. എന്നിവര്‍ ജില്ലാ പൊലീസ് മേധാവിയെ നേരില്‍ കണ്ട് ആവശ്യപ്പെട്ടു.
                                                                           
Death, Case, National highway, Hospital, Muslim-league, Police, Kasaragod, Kerala, News, Violence, Leaders, District Police Chief, Mob violence death: Muslim League leaders meet district police chief.

ആള്‍കൂട്ടത്തിന്റെ ഉന്തും തള്ളും മര്‍ദനവുമേറ്റാണ് റഫീഖ് മരണപ്പെട്ടതെന്നും ആള്‍കൂട്ടം മര്‍ദിക്കുമ്പോള്‍ അതുവഴി മോടോര്‍ സൈകിളില്‍ പോയിരുന്ന പൊലീസുകാര്‍ സംഭവം കണ്ടിട്ടും ഇടപെട്ടില്ലെന്നും ഹൃദയസ്തംഭനം മൂലമാണ് മരണമെന്ന പോസ്റ്റ്‌മോര്‍ടം റിപോര്‍ട് മുഖവിലക്കെടുത്താലും ഹൃദയസ്തംഭനത്തിന് കാരണമായത് ആള്‍കൂട്ട മര്‍ദനമാണെന്നതില്‍ തര്‍ക്കമില്ല.

ആള്‍കൂട്ട മര്‍ദനത്തെ നിസാരവല്‍ക്കരിച്ച് മരണം ഹൃദയസ്തംഭനമൂലമാണെന്നു വരുത്തി നിയമം കൈയിലെടുത്ത് മനുഷ്യനെ തല്ലി കൊന്നവരെ രക്ഷപ്പെടുത്തുന്ന തരത്തിലുള്ള അന്വേഷണ രീതി ശരിയല്ലെന്നും നേതാക്കള്‍ പറഞ്ഞു.

Keywords: Death, Case, National highway, Hospital, Muslim-league, Police, Kasaragod, Kerala, News, Violence, Leaders, District Police Chief, Mob violence death: Muslim League leaders meet district police chief.

< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?