ആഭ്യന്തരമന്ത്രി അമിത് ഷാ ചെങ്കോട്ട സന്ദര്‍ശിക്കും; സംഘര്‍ഷത്തില്‍ പരിക്കേറ്റ പൊലീസുകാരെ ആശുപത്രിയിലെത്തി കാണും

ന്യൂഡെല്‍ഹി: (www.kvartha.com 28.01.2021) റിപബ്ലിക് ദിനത്തില്‍ ട്രാക്ടര്‍ റാലിക്കിടെ ചെങ്കോട്ടയിലുണ്ടായ കര്‍ഷക പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ ആഭ്യന്തരമന്ത്രി അമിത് ഷാ വ്യാഴാഴ്ച ചെങ്കോട്ട സന്ദര്‍ശിക്കും. സംഘര്‍ഷത്തില്‍ പരിക്കേറ്റ പൊലീസുകാരെയും ഷാ ആശുപത്രിയിലെത്തി കാണും. സിവില്‍ ലൈനിലുള്ള ഷുഷുറത്ത് ട്രോമ സെന്റര്‍, തീരഥ് റാം ഹോസ്പിറ്റല്‍ എന്നിവിടങ്ങളിലാണ് ആഭ്യന്തരമന്ത്രി എത്തുകയെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു. മുന്നൂറോളം പൊലീസുകാര്‍ക്കാണ് സംഘര്‍ഷത്തില്‍ പരിക്കേറ്റത്.'Proud of their courage': Amit Shah visits cops injured in R-day violence, New Delhi, News, Politics, Trending, Minister, Visit, Hospital, Injured, Police, National

കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ രണ്ടുമാസത്തോളമായി കര്‍ഷകര്‍ നടത്തുന്ന സമാധാനപരമായ പ്രതിഷേധം റിപബ്ലിക് ദിനത്തില്‍ ട്രാക്ടര്‍ റാലിക്കിടെ സംഘര്‍ഷഭരിതമാകുകയായിരുന്നു. നിരവധി കര്‍ഷകര്‍ക്ക് പ്രതിഷേധത്തില്‍ പരിക്കേറ്റു. ഒരു കര്‍ഷകന്‍ മരിക്കുകയും ചെയ്തു.

അതേസമയം, ആക്രമണത്തില്‍ പങ്കാളികളായവരെ എത്രയും വേഗം കണ്ടെത്തണമെന്ന് അമിത് ഷാ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഉദ്യോഗസ്ഥരുമായി ഒരു മണിക്കൂറോളം നീണ്ടുനിന്ന കൂടിക്കാഴ്ചയില്‍ സ്ഥിതിഗതികള്‍ വിലയിരുത്തുകയും സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് നിര്‍ദേശം നല്‍കുകയും ചെയ്തു. ആഭ്യന്തരസെക്രട്ടറി അജയ് ഭല്ല, ഡെല്‍ഹി പൊലീസ് കമിഷണര്‍ എസ് എന്‍ ശ്രീവാസ്തവ, ഇന്റലിജന്‍സ് ബ്യൂറോ മേധാവികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Keywords: 'Proud of their courage': Amit Shah visits cops injured in R-day violence, New Delhi, News, Politics, Trending, Minister, Visit, Hospital, Injured, Police, National.

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?