കേരളത്തില്‍ കോവിഡ് വാക്‌സിനേഷന്‍ മന്ദഗതിയില്‍, അതൃപ്തി അറിയിച്ച് കേന്ദ്രസര്‍കാര്‍

ന്യൂഡെല്‍ഹി: (www.kvartha.com 19.01.2021) കേരളത്തില്‍ കോവിഡ് വാക്‌സിനേഷന്‍ നടപടികള്‍ മന്ദഗതിയിലെന്ന് കേന്ദ്ര സര്‍ക്കാര്‍. ഏറ്റവും വേഗത കുറഞ്ഞ അവസ്ഥയിലാണ് കേരളത്തില്‍ വാക്‌സിനേഷന്‍ നടപടികള്‍ പുരോഗമിക്കുന്നതെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം നിരീക്ഷിക്കുന്നത്. കേരളത്തില്‍ ഇതുവരെ കുത്തിവെപ്പ് നല്‍കിയത് രജിസ്റ്റര്‍ ചെയ്തവരില്‍ 25 ശതമാനം പേര്‍ക്ക് മാത്രമാണ്. മറ്റ് സംസ്ഥാനങ്ങളില്‍ ഇത് 70 ശതമാനത്തിന് മുകളിലാണ്.

കേരളത്തിലെ വാക്‌സിന്‍ നടപടികളിലെ അതൃപ്തി സംസ്ഥാന സര്‍ക്കാരിനെ കേന്ദ്രസര്‍കാര്‍ അറിയിച്ചു. അതേസമയം വാക്സിന്റ സുരക്ഷ സംബന്ധിച്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്കിടയിലുള്ള ആശങ്കയാണ് വാക്‌സിനേഷനുള്ള തടസമെന്ന് സംസ്ഥാനം മറുപടി നല്‍കി. കേരളത്തിന് പുറമെ തമിഴ്‌നാട്ടിലും വാക്‌സിനേഷന്‍ മന്ദഗതിയിലാണെന്ന് കേന്ദ്രം അറിയിച്ചു.  

New Delhi, News, National, OVID-19, Central Government, Health, vaccine, Central government expresses dissatisfaction with Covid vaccination in Kerala

അതേസമയം ആന്ധ്ര പ്രദേശ്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ 70 ശതമാനത്തിന് മുകളിലെത്തി. വാക്‌സിനേഷന്‍ സംബന്ധിച്ച റിവ്യു മീറ്റിങിലാണ് കേന്ദ്രം അതൃപ്തി അറിയിച്ചത്. രാജ്യത്താകെ 3.81 ലക്ഷം പേരാണ് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചത്. 

Keywords: New Delhi, News, National, OVID-19, Central Government, Health, vaccine, Central government expresses dissatisfaction with Covid vaccination in Kerala


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?