കോവിഡ് വാക്‌സിന്‍ കേരളത്തില്‍; ആദ്യബാച് വാക്സിന്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിച്ചു



കൊച്ചി: (https://ift.tt/39qZbKq) കോവിഡ് വാക്‌സിന്റെ ആദ്യ ബാച് ഗോ എയര്‍ വിമാനത്തില്‍ 10.45 ഓടെ നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിച്ചു. രാവിലെ പതിനൊന്നരയോടെ ആദ്യ ബാച് വാക്‌സിനുകള്‍ നെടുമ്പാശേരിയില്‍ എത്തുമെന്നായിരുന്നു വിവരം. എന്നാല്‍ പ്രതീക്ഷിച്ചിരുന്നതിലും നേരത്തെ വിമാനം എത്തി. വാക്സിന്‍ വിവിധ കേന്ദ്രങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള വാഹനങ്ങളും വിമാനത്താവളത്തില്‍ എത്തിയിട്ടുണ്ട്.

വാക്‌സിനുകള്‍ ജില്ലയിലെ വിവിധ പ്രാദേശിക സ്റ്റോറേജുകളിലേക്ക് മാറ്റും. ആലുവ ജില്ലാ ആശുപത്രി, എറണാകുളം ജനറല്‍ ആശുപത്രി, ഇടപ്പള്ളിയിലെ റീജിയണല്‍ കേന്ദ്രം എന്നിവിടങ്ങളിലേക്കാണ് വാക്‌സിന്‍ മാറ്റുക. ശേഷം ആരോഗ്യ വകുപ്പ് തീരുമാനിച്ചിട്ടുള്ള വിവിധ പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് വാക്‌സിനുകള്‍ കൊണ്ടുപോകും. ഇവിടെ വച്ചായിരിക്കും വാക്‌സിന്‍ വിതരണം ചെയ്യുക. 

News, Kerala, State, Kochi, Drugs, Vaccine, Health, Health and Fitness, Trending, Technology, Business, Finance, Covid vaccine arrives in Kerala; The first batch of vaccine reached Kochi


അതേസമയം, വാക്‌സിന്‍ സംഭരിക്കുന്നതിനായി ജില്ലാ കളക്ടറുടെയും ഡിഎംഒയുടെയും നേതൃത്വത്തില്‍ പ്രത്യേക സമിതിയെ രൂപീകരിച്ചിട്ടുണ്ട്. ആദ്യഘട്ടത്തില്‍ 4,33,500 ഡോസ് വാക്‌സിനാണ് കേരളത്തിലേക്ക് എത്തിക്കുന്നത്.

Keywords: News, Kerala, State, Kochi, Drugs, Vaccine, Health, Health and Fitness, Trending, Technology, Business, Finance, Covid vaccine arrives in Kerala; The first batch of vaccine reached Kochi

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?