നടന്നു പോവുകയായിരുന്ന വിദ്യാര്‍ത്ഥിനിയെ നിയന്ത്രണം വിട്ടെത്തിയ കാര്‍ ഇടിച്ചു തെറിപ്പിച്ചു
പാറത്തോട്: (www.kvartha.com 13.01.2021) വഴിയരികിലൂടെ നടന്നു പോവുകയായിരുന്ന വിദ്യാര്‍ത്ഥിനിയെ നിയന്ത്രണം വിട്ടെത്തിയ കാര്‍ ഇടിച്ചു തെറിപ്പിച്ചു. പാറത്തോട് ഇടപ്പറമ്പില്‍ സാബുവിന്റെ മകള്‍ ഷാനി സാബുവിന് (21) ആണ് ഗുരുതരമായി പരിക്കേറ്റത്. ഷാനിയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദേശീയ പാതയില്‍ പാറത്തോട് ജംക്ഷനു സമീപം മീനച്ചില്‍ ബാങ്കിനു മുന്നില്‍ ചൊവ്വാഴ്ച വൈകിട്ട് 3.45 മണിക്കാണ് സംഭവം.
കുട്ടിക്കാനം മരിയന്‍ കോളജിലെ ഒന്നാം വര്‍ഷ പിജി വിദ്യാര്‍ത്ഥിനിയായ ഷാനി കോളജില്‍ പോയി മടങ്ങിയ ഷാനി പാറത്തോട്ടില്‍ ബസിറങ്ങിയ ശേഷം വീട്ടിലേക്ക് പോകുമ്പോഴായിരുന്നു അപകടം. എതിര്‍ദിശയിലൂടെ നിയന്ത്രണം വിട്ടെത്തിയ കാര്‍ വഴിയരികില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറുമായി ചേര്‍ത്ത് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ പാര്‍ക്ക് ചെയ്തിരുന്ന കാര്‍ തെറിച്ചുപോയി മുന്നിലുണ്ടായിരുന്ന പോസ്റ്റില്‍ ഇടിച്ചാണ് നിന്നത്. വഴിയരികില്‍ കാറും ലോറിയും പാര്‍ക്ക് ചെയ്തിരുന്നതിനാല്‍ ഷാനി ഇവയോടു ചേര്‍ന്നു നടന്നു പോകുകയായിരുന്നു.
Keywords: News, Kerala, Car, Student, Injured, Medical College, The student hit by a car that went out of control
Powered by Info News For You

Comments
Post a Comment