ആറ് വര്‍ഷം മുമ്പ് കളഞ്ഞുപോയ ആഭരണം കിട്ടിയത് തികച്ചും പ്രതീക്ഷിക്കാതെ വിറ്റ വാഷിങ്മെഷീനില്‍ നിന്ന്; സംഭവം ഇങ്ങനെ



വളാഞ്ചേരി: (https://ift.tt/3s0IYnu) ആറ് വര്‍ഷം മുമ്പ് കളഞ്ഞുപോയ ആഭരണം കിട്ടിയത് തികച്ചും പ്രതീക്ഷിക്കാതെ വിറ്റ വാഷിങ്മെഷീനില്‍ നിന്ന്. സംഭവം ഇങ്ങനെ, വളാഞ്ചേരിയിലെ കെ പി സാബിറിന്റെ രണ്ട് പവന്റെ ആഭരണം ആറ് വര്‍ഷം മുമ്പ് കളഞ്ഞുപോയിരുന്നു. എന്നാല്‍ എവിടെയാണ് നഷ്ടപ്പട്ടതെന്നോ, ഇത്രയം വര്‍ഷമായതിനാല്‍ അത് തിരിച്ച് കിട്ടുമെന്നോ കുടുംബം തീരെ പ്രതീക്ഷിച്ചിരുന്നില്ല. 

വീട്ടിലെ വര്‍ഷങ്ങള്‍ പഴക്കമുള്ള വാഷിങ് മെഷീന്‍ ഉപയോഗിക്കാന്‍ പറ്റാതായതോടെ സെകന്‍ഡ് ഹാന്‍ഡ് സാധനങ്ങള്‍ വില്‍ക്കുന്ന കടയിലേക്ക് 1000 രൂപക്കാണ് വിറ്റത്. എന്നാല്‍ അതിനുള്ളില്‍ മറഞ്ഞിരുന്ന സ്വര്‍ണാഭരണം ഇക്കാലമത്രയും ആരും കണ്ടില്ല. പെരിന്തല്‍മണ്ണ റോഡില്‍ ഉപകരണങ്ങളുടെ റിപയറിങ് നടത്തുന്ന സ്ഥാപനത്തിലെ മെകാനിക് പാങ്ങ് മാടപറമ്പില്‍ ഷംസുദ്ദീന്‍ വാഷിങ് മെഷീന്‍ പൊളിച്ച് നോക്കിയപ്പോഴാണ് അതിനുള്ളില്‍ നിന്ന് രണ്ട് പവന്‍ സ്വര്‍ണം ലഭിച്ചത്.  

News, Kerala, State, Ornaments, Gold, Machine, Lost jewelry was recovered from a sold washing machine


യന്ത്രം അഴിച്ചു പണിയുന്നതിനിടെയാണ്  പാദസരത്തിന്റെ മുറിഞ്ഞ കഷണങ്ങള്‍ ഇതില്‍ നിന്നും കിട്ടുന്നത്. ഉടന്‍ തന്നെ വീട്ടുകാരെ വിവരമറിയിച്ചു. ആറ് വര്‍ഷം മുന്‍പ് നഷ്ടപ്പെട്ടതാണ് ആഭരണമെന്ന് വീട്ടുകാര്‍ പറഞ്ഞു. 

എന്നാല്‍ ഇത് വാഷിങ് മെഷീനില്‍ ഉണ്ടാകുമെന്ന്  ഒരിക്കലും കരുതിയിരുന്നില്ലെന്ന് ഇവര്‍ പറഞ്ഞു. ആഭരണം തിരിച്ച് കിട്ടിയ സന്തോഷത്തില്‍ വീട്ടുകാര്‍  ഷംസുദ്ദീന് പാരിതോഷികം നല്‍കിയാണ് മടക്കി അയച്ചത്.


Keywords: News, Kerala, State, Ornaments, Gold, Machine, Lost jewelry was recovered from a sold washing machine

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?