ക്ഷേത്രത്തിലേക്കെന്നു പറഞ്ഞ് ഇറങ്ങിയ യുവതിയെ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
ചാരുംമൂട്: (www.kvartha.com 29.01.2021) ക്ഷേത്രത്തിലേക്കെന്നു പറഞ്ഞ് ഇറങ്ങിയ യുവതിയെ താമരക്കുളം ചത്തിയറ പുതുച്ചിറ കുളത്തില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. താമരക്കുളം പച്ചക്കാട് ആമ്പാടിയില്‍ പ്രദീപിന്റെ ഭാര്യ വിജയലക്ഷ്മി (33) ആണ് മരിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ പാവുമ്പയിലെ കുടുംബവീട്ടില്‍ നിന്ന് ഇറങ്ങിയ വിജയലക്ഷ്മിയെ രാവിലെ 7.30 മണിയോടെയാണ് കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയതെന്ന് നൂറനാട് പൊലീസ് പറഞ്ഞു.
ചിറയ്ക്ക് സമീപത്തു നിന്ന് ഇവരുടെ സ്‌കൂട്ടര്‍ കണ്ടെത്തി. മൃതദേഹം കണ്ട ചിറയുടെ കടവില്‍ നിന്നു ചെരിപ്പും ലഭിച്ചു. കഴിഞ്ഞ നാലു വര്‍ഷമായി ഭര്‍ത്താവിനും രണ്ടു കുട്ടികള്‍ക്കുമൊപ്പം ബംഗളൂരുവിലായിരുന്നു താമസം. ഒരു മാസം മുമ്പ് കുട്ടികള്‍ക്കൊപ്പം നാട്ടിലെത്തിയ വിജയലക്ഷ്മി പാവുമ്പയിലെ സ്വന്തം വീട്ടില്‍ താമസിച്ചു വരികയായിരുന്നു. മക്കള്‍: ദീപിക, കൈലാസ്.
Keywords: News, Kerala, Found Dead, Woman, Police, Woman found drowned to death in Alappuzha
Powered by Info News For You

Comments
Post a Comment