'ഗോമൂത്രവും ചാണകവും ഉപയോഗിച്ച് നിര്‍മിച്ച ഉത്പന്നങ്ങള്‍ ഉപയോഗിക്കാന്‍ ജനങ്ങള്‍ ശീലിക്കണം'; ഗോവധ നിരോധനകന്നുകാലി സംരക്ഷണ നിയമം പ്രാബല്യത്തില്‍ വന്നതിന് പിന്നാലെ ആവശ്യവുമായി ബിജെപി മന്ത്രി


ബംഗളുരു: (https://ift.tt/3s7cBUn) ഗോമൂത്രവും ചാണകവും ഉപയോഗിച്ച് നിര്‍മിച്ച ഉത്പന്നങ്ങള്‍ ഉപയോഗിക്കാന്‍ ജനങ്ങള്‍ ശീലിക്കണമെന്ന് കര്‍ണാടക മന്ത്രി പ്രഭു ചൗഹാന്‍. സംസ്ഥാനത്ത് ഗോവധ നിരോധനകന്നുകാലി സംരക്ഷണ നിയമം പ്രാബല്യത്തില്‍ വന്നതിന് പിന്നാലെയാണ് പശു സംരക്ഷണത്തിന്റെ ഭാഗമായി വകുപ്പ് മന്ത്രി വിചിത്ര ആവശ്യവുമായി രംഗത്ത് എത്തിയത്. 

മൂന്നു വര്‍ഷം മുതല്‍ ഏഴു വര്‍ഷം വരെ തടവു ശിക്ഷയും 10 ലക്ഷം രൂപ വരെ പിഴയും ലഭിച്ചേക്കാവുന്ന തരത്തിലാണു സംസ്ഥാനത്തു ഗോവധ നിരോധനകന്നുകാലി സംരക്ഷണ നിയമത്തിന്റെ നിര്‍മാണം.

News, National, India, Bangalore, Cow, Animals, Law, Minister, Food, Products, Use products made of dung, urine; help protect cows: Karnataka Animal Husbandry Minister Prabhu Chauhan


ഗോമൂത്രം, ചാണകത്തിരികള്‍, നെയ്യ്, പഞ്ചഗവ്യ മരുന്നുകള്‍, ചാണകസോപ്പ്, ഷാന്പൂ എന്നിവ വിപണിയില്‍ ലഭ്യമാണെന്നും ഇവ ജനങ്ങള്‍ ഉപയോഗിക്കണമെന്നാണു മന്ത്രിയുടെ ആവശ്യം. പശുവില്‍നിന്നും പാല്, തൈര്, വെണ്ണ, നെയ്യ് തുടങ്ങിയവ മാത്രമല്ല, ഗോമൂത്രത്തില്‍നിന്നും ചാണകത്തില്‍നിന്നും സോപ്പ്, പഞ്ചഗവ്യ മരുന്നുകള്‍, കീടനാശിനികള്‍, സുഗന്ധദ്രവ്യങ്ങള്‍ എന്നിവ നിര്‍മിച്ച് ഉപയോഗിക്കാവുന്നതാണെന്നും ഇതു ഗോപരിപാലനത്തിനു സഹായകമാകുമെന്നും മന്ത്രി പറയുന്നു. ഗോമൂത്രം, ചാണകം, പാല്‍, തൈര്, നെയ്യ് എന്നിവ ചേര്‍ത്ത പഞ്ചഗവ്യം സ്ഥിരമായി ഉപയോഗിക്കുന്നതു ശരീരത്തിലെ വിഷാംശം കളയുമെന്നും അദ്ദേഹം അവകാശപ്പെട്ടു.


Keywords: News, National, India, Bangalore, Cow, Animals, Law, Minister, Food, Products, Use products made of dung, urine; help protect cows: Karnataka Animal Husbandry Minister Prabhu Chauhan

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?