'എനിക്കിതില്‍ ഒരു റോളുമില്ല, ആ കുട്ടികള്‍ തന്നെയാണ് എല്ലാ അഭിനന്ദനങ്ങളും അര്‍ഹിക്കുന്നത്'; ഓസ്‌ട്രേലിയയിലെ വിജയത്തില്‍ രാഹുല്‍ ദ്രാവിഡ്


ബെംഗളൂരു: (https://ift.tt/2Mj8C6H) ഓസ്‌ട്രേലിയന്‍ മണ്ണില്‍ ഇന്ത്യ നേടിയ ചരിത്ര വിജയത്തിന്റെ ക്രെഡിറ്റ്, ആ ടീമിലെ അംഗങ്ങളായ കുട്ടികള്‍ക്ക് തന്നെ അവകാശപ്പെട്ടതാണെന്ന് മുന്‍ ഇന്ത്യന്‍ താരവും പരിശീലകനുമായ രാഹുല്‍ ദ്രാവിഡ്. ഗാബയിലെ കടുത്ത വെല്ലുവിളി നിറഞ്ഞ വേദിയില്‍ ഉള്‍പ്പെടെ യുവതാരങ്ങളുടെ കരുത്തില്‍ ഇന്ത്യ നേടിയ വിജയത്തില്‍ അവരെ പരിശീലിപ്പിച്ച രാഹുല്‍ ദ്രാവിഡിനും വലിയ പങ്കുണ്ടെന്ന് സമൂഹമാധ്യമങ്ങളില്‍ പ്രചാരണം ശക്തമാണ്. ഈ സാഹചര്യത്തിലാണ് വിജയത്തിന്റെ ക്രെഡിറ്റ് ആ കുട്ടികള്‍ക്കു തന്നെയാണെന്ന ദ്രാവിഡിന്റെ പ്രതികരണം.

'എനിക്കിതില്‍ ഒരു റോളുമില്ല. ആ കുട്ടികള്‍ തന്നെയാണ് എല്ലാ അഭിനന്ദനങ്ങളും അര്‍ഹിക്കുന്നത്'  'ദ സണ്‍ഡേ എക്‌സ്പ്രസി'നോട് ദ്രാവിഡിന്റെ പ്രതികരണം ഇങ്ങനെ. ഓസ്‌ട്രേലിയയ്ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ പരുക്കുകള്‍ ഉയര്‍ത്തിയ കടുത്ത വെല്ലുവിളി അതിജീവിച്ചാണ് ഇന്ത്യ കിരീടം ചൂടിയത്. അഡ്ലെയ്ഡിലെ ആദ്യ ടെസ്റ്റില്‍ തോറ്റിട്ടും, രണ്ടും നാലും ടെസ്റ്റുകളില്‍ നേടിയ തകര്‍പ്പന്‍ വിജയങ്ങളിലൂടെയാണ് ഇന്ത്യ പരമ്പര നേടിയത്.

News, National, India, Sports, Cricket, Players, Winner, Bangalore, Rahul Dravid, India vs Australia; The boys deserve all the praise, I'm getting unnecessary credit: Rahul Dravid


മുഹമ്മദ് സിറാജ്, ശാര്‍ദൂല്‍ താക്കൂര്‍, വാഷിങ്ടന്‍ സുന്ദര്‍, ഋഷഭ് പന്ത്, നവ്ദീപ് സെയ്‌നി, ടി.നടരാജന്‍ തുടങ്ങിയ മത്സരപരിചയം ഒട്ടുമില്ലാത്ത താരങ്ങളാണ് ഗാബയില്‍ ഉള്‍പ്പെടെ ഇന്ത്യയ്ക്ക് ചരിത്ര വിജയം സമ്മാനിച്ചത്. ഇതോടെയാണ്, ഈ താരങ്ങളെ ഇന്ത്യ അണ്ടര്‍ 19, ഇന്ത്യ എ ടീമുകളിലായി രൂപപ്പെടുത്തിയെടുത്ത ദ്രാവിഡിനെ അഭിനന്ദിച്ചും അദ്ദേഹത്തിനാണ് വിജയത്തിന്റെ യഥാര്‍ഥ ക്രെഡിറ്റെന്ന് ചൂണ്ടിക്കാട്ടിയും ആരാധകര്‍ രംഗത്തെത്തിയത്. 

കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ട് ക്യാപ്റ്റന്‍ വിരാട് കോലി നാട്ടിലേക്ക് മടങ്ങുകയും ഉമേഷ് യാദവ്, മുഹമ്മദ് ഷമി, രവിചന്ദ്രന്‍ അശ്വിന്‍, ഹനുമ വിഹാരി, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുമ്ര തുടങ്ങിയ പ്രമുഖ താരങ്ങള്‍ പരമ്പരയുടെ വിവിധ ഘട്ടങ്ങളിലായി പരുക്കേറ്റ് പിന്‍മാറുകയും ചെയ്തിട്ടും, പകരമെത്തിയ യുവതാരങ്ങളുടെ മികവിലാണ് ഇന്ത്യ വിജയം നേടിയത്.

Keywords: News, National, India, Sports, Cricket, Players, Winner, Bangalore, Rahul Dravid, India vs Australia; The boys deserve all the praise, I'm getting unnecessary credit: Rahul Dravid

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?