വിവാഹത്തിന് മൂന്നു ദിനം മാത്രം ബാക്കി നില്‍ക്കെ പ്രതിശ്രുതവരന്‍ വാഹനാപകടത്തില്‍ മരിച്ചു


ഈരാറ്റുപേട്ട: (https://ift.tt/2X6QhMn) സ്‌കൂടറും പികപ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പ്രതിശ്രുത വരന്‍ മരിച്ചു. അരുവിത്തുറ കൊണ്ടൂര്‍ പാറയില്‍ പരേതനായ ജേക്കബിന്റെ (രാജു) മകന്‍ അജിത് (28) ആണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ അജിത്തിനെ ചേര്‍പ്പുങ്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഞായറാഴ്ച രാവിലെ മരിച്ചു. ശനിയാഴ്ച രാത്രി എട്ടിന് പാലാ റോഡില്‍ പനയ്ക്കപ്പാലത്തിനു സമീപമാണ് അപകടമുണ്ടായത്. 

News, Kerala, State, Erattupetta, Accident, Bike, Death, Dead Body, Injury, Hospital, Marriage, Young man died in a road accident in Erattupetta


അജിത്തിനൊപ്പം സ്‌കൂടറിലുണ്ടായിരുന്ന ബന്ധു ജിതിനും ഗുരുതരമായി പരുക്കേറ്റിരുന്നു. സലോമി രാജുവാണ് അജിത്തിന്റെ മാതാവ്. സഹോദരന്‍: അജിന്‍. മൃതദേഹം മോര്‍ച്ചറിയില്‍. കഴിഞ്ഞ 30നായിരുന്നു അജിത്തിന്റെ വിവാഹ നിശ്ചയം. വാഴക്കുളം സ്വദേശിനിയുമായുള്ള വിവാഹം ഈമാസം 7നു നടത്താന്‍ നിശ്ചയിച്ചിരിക്കെയാണു മരണം.
 
Keywords: News, Kerala, State, Erattupetta, Accident, Bike, Death, Dead Body, Injury, Hospital, Marriage, Young man died in a road accident in Erattupetta

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?