നായയുടെ പിറന്നാള്‍ കേക് മുറിച്ച് ആഘോഷിച്ച് യജമാനന്‍; നക്ഷത്ര ഹോടലില്‍ വെച്ച് നടന്ന പാര്‍ടിയില്‍ പങ്കെടുക്കാന്‍ ബെല്ല, എല്‍ബിയോ എന്നീ കൂട്ടുനായ്ക്കളും; കാഴ്ചക്കാരുടെ കണ്ണിന് കൗതുകം പകര്‍ന്ന് ആഘോഷം
തൃശൂര്‍: (www.kvartha.com 02.01.2021) നായയുടെ പിറന്നാള്‍ കേക്കുമുറിച്ച് ആഘോഷിച്ച് യജമാനന്‍. നക്ഷത്ര ഹോട്ടലില്‍ വെച്ച് നടന്ന പാര്‍ടിയില്‍ പങ്കെടുക്കാന്‍ ബെല്ല, എല്‍ബിയോ എന്നീ കൂട്ടുനായ്ക്കളും എത്തി. സ്വന്തം രൂപത്തിലുള്ള കേക്ക് സ്വയം 'കടിച്ചു' മുറിച്ചാണ് കാസ്റ്റര്‍ തന്റെ ഏഴാം ജന്മദിനം ആഘോഷിച്ചത്. പോളണ്ടില്‍ നിന്ന് ഇറക്കുമതി ചെയ്ത ലക്ഷങ്ങള്‍ വിലയുള്ള ലാബ്രഡോര്‍ നായയാണ് കാസ്റ്റര്‍. നക്ഷത്ര ഹോട്ടലായ ഗരുഡയില്‍ കാസ്റ്ററിന്റെ ഏഴാം ജന്മദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ ബെല്ല, എല്‍ബിയോ എന്നീ കൂട്ടുനായ്ക്കളും എത്തിയതു കാണികള്‍ക്ക് കൗതുകമായി. 
ഷൗ പ്രൗഡ് കെന്നല്‍ ക്ലബ്ബിന്റെ ഉടമയായ പ്രവാസി മലയാളി എല്‍ദോ കുര്യന്‍ ആണ് കാസ്റ്ററിന്റെ യജമാനന്‍. പോളണ്ടിലെ ഹെര്‍ബുസദോറ എന്ന കെന്നല്‍ ക്ലബ്ബില്‍ നിന്നു ലക്ഷങ്ങള്‍ മുടക്കി മൂന്നു വര്‍ഷം മുന്‍പാണ് എല്‍ദോ കാസ്റ്ററിനെ സ്വന്തമാക്കുന്നത്. ഇന്ത്യയിലെത്തിയ ഏറ്റവും മുന്തിയ ഇനം ലാബ്രഡോര്‍ നായ്ക്കളിലൊന്നാണിതെന്ന് എല്‍ദോ പറയുന്നു.
അഞ്ചുരാജ്യങ്ങളില്‍ നടത്തിയ ഡോഗ് ഷോകളില്‍ കാസ്റ്റര്‍ വെന്നിക്കൊടി പാറിച്ചു. ദേശീയ ചാംപ്യനുമായി. കാസ്റ്ററിനു കൂട്ടായി ജന്മദിനത്തില്‍ പങ്കെടുക്കാനെത്തിയ എല്‍ബിയോ അര്‍ജന്റീനയില്‍ നിന്ന് ഇറക്കുമതി ചെയ്ത ഡോബര്‍മാനാണ്. ബെല്ല ലാബ്രഡോറും.
കാസ്റ്ററിന്റെ രൂപത്തിലൊരുക്കിയ ജന്മദിന കേക്കാണ് കക്ഷി സ്വയം കടിച്ചു മുറിച്ച് ആഘോഷിച്ചത്. കാസ്റ്ററിന്റെ താരമൂല്യത്തിനനുസരിച്ചു വേണം ജന്മദിനാഘോഷം എന്നതുകൊണ്ടാണ് നക്ഷത്ര ഹോട്ടലില്‍ വെച്ചുതന്നെ ആഘോഷിക്കാന്‍ തീരുമാനിച്ചതെന്നു ഉടമ എല്‍ദോ കുര്യന്‍ പറയുന്നു.
Keywords: Master celebrating dog's birthday by cutting a cake; Bella and Elbio, the companion dogs attended the party at the Star Hotel; Celebration to the delight of the spectators, Thrissur, Local News, News, Birthday Celebration, Lifestyle & Fashion, Hotel, Dog, Kerala.
Powered by Info News For You
Comments
Post a Comment