കേരളത്തിന് പിന്നാലെ ബംഗാളും; പ്രത്യേക നിയമസഭാസമ്മേളനം വിളിച്ചുചേര്‍ത്ത് കര്‍ഷകബില്ലുകള്‍ക്കെതിരെ പ്രമേയം പാസാക്കുമെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി
കൊല്‍ക്കത്ത: (https://ift.tt/2MCuoTj) കേരളത്തിന് പിന്നാലെ കേന്ദ്രസര്‍കാര്‍ പാസാക്കിയ കര്‍ഷക ബില്ലുകള്‍ക്കെതിരെ പ്രമേയം പാസാക്കുമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. അതിനായി പ്രത്യേക നിയമസഭാ സമ്മേളനം ഉടന്‍ വിളിച്ചുചേര്‍ക്കുമെന്നും മമത പറഞ്ഞു. കേന്ദ്രത്തിന്റെ കാര്‍ഷിക നിയമങ്ങള്‍ ഒരു കാരണവശാലും സംസ്ഥാനത്ത് പ്രാബല്യത്തില്‍ വരുത്തില്ലെന്നും മമത പറഞ്ഞു.
കേന്ദ്രസര്‍കാര്‍ കര്‍ഷകരുമായി നടത്തിയ ഏഴാം ഘട്ട ചര്‍ച്ചയും പരാജയപ്പെട്ടതോടെയാണ് പുതിയ തീരുമാനവുമായി മമത രംഗത്തെത്തിയത്. 'ഈ കര്‍ഷക നിയമങ്ങളെ ശക്തമായി എതിര്‍ക്കുന്നു. ബില്ലുകള്‍ക്കെതിരെ പ്രമേയം പാസാക്കാന്‍ രണ്ട് ദിവസത്തിനുള്ളില്‍ പ്രത്യേക നിയമസഭാസമ്മേളനം വിളിച്ചു ചേര്‍ക്കും', മമത പറഞ്ഞു.
കേന്ദ്രമന്ത്രി നരേന്ദ്രസിംഗ് തോമറിന്റെ നേതൃത്വത്തിലായിരുന്നു കര്‍ഷകരുമായി ഏഴാംഘട്ട ചര്‍ച്ച നടന്നത്. കേന്ദ്രവും കര്‍ഷക സംഘടനകളും തങ്ങളുടെ നിലപാടില്‍ ഉറച്ചുനിന്നതോടെയാണ് ഏഴാംഘട്ട ചര്‍ച്ചയും പരാജയപ്പെട്ടത്. വെള്ളിയാഴ്ച വീണ്ടും ചര്‍ച്ച നടത്തും.
പുതിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന നിലപാട് ചര്‍ച്ചയ്ക്കിടെ കേന്ദ്ര സര്‍കാര്‍ ആവര്‍ത്തിച്ചു. താങ്ങുവിലയുടെ കാര്യത്തില്‍ വിട്ടുവീഴ്ചയാകാം എന്നും കേന്ദ്രം വ്യക്തമാക്കി. എന്നാല്‍ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യത്തില്‍ കര്‍ഷക സംഘടനകള്‍ ഉറച്ചുനിന്നു.
Powered by Info News For You

Comments
Post a Comment