'വലിയ രാഷ്ട്രീയക്കാരും ബിസിനസുകാരും കോടികളുടെ അഴിമതി നടത്തുന്നു, അവര്‍ക്കെതിരെ നടപടിയില്ല, എന്റെ മൃതദേഹം സര്‍ക്കാരിന് നല്‍കണം, ശരീരം മുറിച്ചുവിറ്റ് കടം തീര്‍ക്കട്ടെ'; പ്രധാനമന്ത്രിക്ക് കത്തെഴുതി വച്ച് കര്‍ഷകന്‍ മരിച്ച നിലയില്‍


ഭോപ്പാല്‍: (https://ift.tt/3pMWFot) വൈദ്യുതി കമ്പനിയില്‍ നിന്നുള്ള നിരന്തരമായ മാനസിക പീഡനത്താല്‍ പ്രധാനമന്ത്രിക്ക് കത്തെഴുതി വച്ച് കര്‍ഷകന്‍ മരിച്ച നിലയില്‍. മധ്യപ്രദേശിലെ 35കാരനായ കര്‍ഷകന്‍ മുനേന്ദ്ര രാജ്പുത്താണ് മരിച്ചത്. കോവിഡ് കാലത്ത് 87000 രൂപ കുടിശ്ശിക വരുത്തിയതിന് മുനേന്ദ്രയുടെ ഫ്‌ലോര്‍ മില്ലും മോടോര്‍ സൈകിളും ജപ്തി ചെയ്തിരുന്നു.

മൃതദേഹം സര്‍കാരിന് നല്‍കണമെന്നും ശരീരത്തിന്റെ ഓരോ ഭാഗങ്ങളായി വിറ്റ് കടം തീര്‍ക്കണമെന്നുമാണ് പ്രധാനമന്ത്രിക്കെഴുതിയ ആത്മഹത്യാക്കുറിപ്പില്‍ വ്യക്തമാക്കിയിരിക്കുന്നത്. 

News, National, India, Bhoppal, Farmers, Death, Obituary, Government, Letter, Prime Minister, Farmer Found Dead In Madhya Pradesh, Leaves Note Addressed To PM


വൈദ്യുതി ബില്‍ അടയ്ക്കാന്‍ കഴിയാത്തതിനാല്‍ മുനേന്ദ്രയുടെ വിളകള്‍ നശിച്ചുപോയി. പിന്നീട് 87000 രൂപയുടെ കുടിശ്ശിക ഉണ്ടെന്ന് വ്യക്തമാക്കി നോട്ടീസ് ലഭിച്ചുവെന്നും മുനേന്ദ്രയുടെ കുടുംബം പറഞ്ഞു. സംഭവത്തില്‍ അന്വേഷണം നടത്തുകയാണെന്ന് പൊലീസ് വ്യക്തമാക്കി.

'വലിയ രാഷ്ട്രീയക്കാരും ബിസിനസുകാരും കോടികളുടെ അഴിമതി നടത്തുന്നു, അവര്‍ക്കെതിരെ നടപടിയില്ല. അവര്‍ വായ്പയെടുത്താല്‍ തിരിച്ചടയ്ക്കാന്‍ ധാരാളം സമയം നല്‍കുന്നു. അല്ലെങ്കില്‍ വായ്പ എഴുതി തള്ളുന്നു. പക്ഷേ പാവപ്പെട്ടവര്‍ ചെറിയ തുക വായ്പയെടുത്താല്‍ എന്തുകൊണ്ട് തിരിച്ചടയ്ക്കാന്‍ പറ്റുന്നില്ലെന്ന് സര്‍ക്കാര്‍ ചോദിക്കുന്നില്ല. പകരം പൊതുനിരത്തില്‍ അപമാനിക്കുന്നു..' - കര്‍ഷകന്‍ കുറിപ്പില്‍ വ്യക്തമാക്കുന്നു.

Keywords: News, National, India, Bhoppal, Farmers, Death, Obituary, Government, Letter, Prime Minister, Farmer Found Dead In Madhya Pradesh, Leaves Note Addressed To PM

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?