ഫോടോ എടുത്തു, ഫ്‌ളാഷ് മിന്നിയപ്പോഴേക്കും വിരണ്ട ആന പാപ്പാനെ അടിച്ചു കൊന്നു

നെയ്യാറ്റിന്‍കര: (www.kvartha.com 17.01.2021) ഫോടോ എടുക്കുന്നതിനിടെ ഇടഞ്ഞ കൊമ്പനാന ഒന്നാം പാപ്പാനെ തുമ്പിക്കൈ കൊണ്ട് അടിച്ചു കൊന്നു. കൊല്ലം ചാത്തന്നൂര്‍ സ്വദേശി വിഷ്ണു (25) ആണ് മരിച്ചത്. ആയയില്‍ കരിയിലക്കുളങ്ങര ഭഗവതി ക്ഷേത്ര വളപ്പില്‍ ശനിയാഴ്ച വൈകീട്ട് 6.30 മണിയോടെയായിരുന്നു സംഭവം. ക്ഷേത്രത്തിനു മുന്നില്‍ ആനയെ എത്തിച്ചപ്പോള്‍ സ്‌കൂട്ടര്‍ പൂജിക്കാനെത്തിച്ച ചെറുപ്പക്കാര്‍ ഫോടാ എടുത്തു. 

ഫ്‌ളാഷ് മിന്നിയപ്പോള്‍ വിരണ്ട ആന പാപ്പാനെ തുമ്പിക്കൈ കൊണ്ട് അടിച്ചു വീഴ്ത്തുകയായിരുന്നുവെന്നു ദൃക്‌സാക്ഷികള്‍ വ്യക്തമാക്കുന്നു. നിലത്തുവീണ വിഷ്ണു എഴുന്നേറ്റ് ഓടാന്‍ ശ്രമിച്ചുവെങ്കിലും കുഴഞ്ഞുവീഴുകയായിരുന്നു. നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലെത്തില്‍ വിഷ്ണുവിനെ എത്തിച്ചെങ്കിലും അര മണിക്കൂറിനുള്ളില്‍ മരണം സംഭവിച്ചു. സ്‌കൂട്ടര്‍ തകര്‍ത്ത് ആന ജനവാസ മേഖലയിലേക്ക് ഓടി. 

Neyyattinkara, News, Kerala, Death, Killed, Elephant, Elephant attack, hospital, The flash flashed when the photo taken, the elephant beat mahout to death

രണ്ടു മണിക്കൂറോളം നാടിനെ മുള്‍മുനയിലാക്കിയ ആനയെ രാത്രി 8.30 മണിയോടെ ക്ഷേത്രത്തില്‍ നിന്ന് ഒരു കിലോമീറ്ററോളം മാറി നാട്ടുകാര്‍ ചേര്‍ന്നു വടമെറിഞ്ഞു തളയ്ക്കുകയായിരുന്നു. ക്ഷേത്രത്തിലെ പ്രാദേശിക ഉത്സവ സമിതിയുടേതാണ് ഗൗരീനന്ദന്‍ എന്ന ആന. മദപ്പാടിലായിരുന്നില്ല, കൂച്ചുവിലങ്ങും ഉണ്ടായിരുന്നില്ല. വിഷ്ണുവിന്റെ മൃതദേഹം നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍.

Keywords: Neyyattinkara, News, Kerala, Death, Killed, Elephant, Elephant attack, hospital, The flash flashed when the photo taken, the elephant beat mahout to death


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?