തനിക്കെതിരായ തൊഴില്‍ തട്ടിപ്പ് കേസിന് പിന്നില്‍ ഉന്നത നേതാവെന്ന് സരിത എസ് നായര്‍


കേരളം (www,evisionnews.co): തനിക്കെതിരായ തൊഴില്‍ തട്ടിപ്പ് കേസിന് പിന്നില്‍ ഉന്നത നേതാവെന്നും കേസ് രാഷ്ട്രീയ പ്രേരിതമെന്നും സരിത എസ് നായര്‍. കേസില്‍ അന്വേഷണവുമായി സഹകരിക്കുമെന്നും സരിത മാധ്യമങ്ങളോട് പ്രതികരിച്ചു. ബെവ്കോയില്‍ ജോലി വാഗ്ദാനം നല്‍കി പതിനൊന്നു ലക്ഷം രൂപ തട്ടിയെന്ന കേസിലാണ് പ്രതിയായ സരിത എസ് നായര്‍ ആരോപണം നിഷേധിച്ച് രംഗത്തെത്തിയത്.

തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള രാഷ്ട്രീയ പ്രേരിതമായ ആരോപണം മാത്രമാണെന്നാണ് സരിതയുടെ വിശദീകരണം. തന്നെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുന്ന ഉന്നത രാഷ്ട്രീയ നേതാവിനെ തിരിച്ചറിഞ്ഞെന്നും ഇത് പുറത്ത് കൊണ്ടുവരുമെന്നും സരിത പറയുന്നു. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇടനില നിന്നിട്ടുണ്ടാകാം. എന്നാല്‍ ഇതില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കോ മറ്റാര്‍ക്കുമോ പങ്കില്ലെന്നാണ് സരിതയുടെ വിശദീകരണം.

പോലീസ് അന്വേഷണവുമായി സഹകരിക്കുമെന്നും സരിത പറഞ്ഞു. അതേസമയം കേസില്‍ ഇത്രയും നാളായി സരിതക്കെതിരെ പോലീസ് നടപടിയെടുക്കാത്തതില്‍ ഉന്നത ഇടപെടലെന്ന ആക്ഷേപവും ഒരുവശത്ത് ശക്തമാണ്.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?