മാരക മയക്കുമരുന്നുകളുമായി രണ്ടുപേര്‍ എക്സൈസ് പിടിയില്‍
മലപ്പുറം: (www.kasargodvartha.com 28.01.2021) തിരൂരങ്ങാടി പാണ്ടിമുറ്റത്ത് മാരക മയക്കുമരുന്നുകളുമായി രണ്ടുപേര്‍ എക്സൈസ് പിടിയില്‍. താനാളൂര്‍ നിരപ്പില്‍ സ്വദേശി തോട്ടുങ്ങല്‍ വീട്ടില്‍ പ്രബീഷ് (34), ഒഴൂര്‍ തലക്കാട്ടൂര്‍ സ്വദേശി കൊല്ലത്തേടത്ത് വീട്ടില്‍ സജീവ് (29) എന്നിവരെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്. സിന്തറ്റിക് ഇനത്തില്‍പെട്ട എം ഡി എം എ, ഹാഷിഷ് ഓയില്‍ തുടങ്ങിയവയാണ് ഇവരില്‍ നിന്ന് എക്‌സൈസ് പിടിച്ചെടുത്തത്.
ഇവരില്‍ നിന്നും ഏതാണ് ഒന്നര ലക്ഷം രൂപയുടെ മയക്ക് മരുന്നുകള്‍ കണ്ടെടുത്തതായി എക്സൈസ് അറിയിച്ചു. ഇവര്‍ സഞ്ചരിച്ച കാറും എക്സൈസ് പിടിച്ചെടുത്തിട്ടുണ്ട്. നിരവധി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇവരുടെ വലയിലകപ്പെട്ടിട്ടുണ്ടെന്നും തിരിച്ചറിഞ്ഞ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളെ ഉടന്‍ വിളിച്ചറിയിക്കുമെന്നും ഇന്‍സ്പെക്ടര്‍ അറിയിച്ചു.
Keywords: News, Kerala, Top-Headlines, Excise, Malappuram, Arrest, Drugs, Two arrested with highly drugs
Powered by Info News For You

Comments
Post a Comment