നിയന്ത്രണം വിട്ട കെഎസ്ആര്‍ടിസി ബസിന് അടിയില്‍പെട്ട് സ്‌കൂടര്‍ യാത്രികരായ രണ്ടുപേര്‍ മരിച്ചു

തിരുവല്ല: (www.kvartha.com 23.01.2021) നിയന്ത്രണം വിട്ട കെഎസ്ആര്‍ടിസി ബസിന് അടിയില്‍പെട്ട് സ്‌കൂടര്‍ യാത്രികരായ രണ്ടുപേര്‍ മരിച്ചു. മുളക്കുഴ പിരളശേരി കാഞ്ഞിരംപറമ്പില്‍ പരേതനായ രാജുവിന്റെ മകന്‍ ജയിംസ് ചാക്കോ (30), വെണ്‍മണി പുലക്കടവ് ആന്‍സി ഭവനില്‍ ജോണ്‍സന്റെ മകള്‍ ആന്‍സി (26) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ ആന്‍സിക്ക് ഏറ്റുമാനൂരില്‍ നടന്ന ഇന്റര്‍വ്യൂവില്‍ പങ്കെടുത്തശേഷം ഇരുവരും മടങ്ങുന്ന വഴിയാണ് അപകടം നടന്നത്. വെള്ളിയാഴ്ച വൈകിട്ട് 4.10 മണിക്ക് എംസി റോഡില്‍ പെരുന്തുരുത്തിയിലാണ് സംഭവം. 

കോട്ടയത്ത് നിന്ന് പത്തനംതിട്ടയിലേക്കു വരികയായിരുന്ന കോട്ടയം ഡിപ്പോയിലെ ഫാസ്റ്റ് പാസഞ്ചര്‍ ബസ് ആണ് അപകടത്തില്‍പെട്ടത്. സംഭവത്തില്‍ 22 പേര്‍ക്ക് പരിക്കേറ്റു. ബസില്‍ 35 യാത്രക്കാരാണ് ഉണ്ടായിരുന്നത്. പന്നിക്കുഴി പാലം കഴിഞ്ഞ ചെറിയ വളവിലെത്തിയപ്പോള്‍ ബസ് നിയന്ത്രണം വിട്ട് റോഡിന്റെ ഇടതുവശത്തേക്ക് പാഞ്ഞുകയറുകയായിരുന്നു. 

News, Kerala, Accident, Death, Injured, KSRTC, bus, Accidental Death, Two scooter passengers were killed when an out of control KSRTC bus collided with them

റോഡിന്റെ വശംചേര്‍ന്നു പോകുകയായിരുന്ന സ്‌കൂടര്‍ ഇടിച്ചുതെറിപ്പിച്ച ശേഷം കെഎസ്ആര്‍ടിസി ബസ് കണ്ണടക്കടയില്‍ ഇടിച്ച് നിന്നു. കടയില്‍ രണ്ട് ജീവനക്കാര്‍ ഉണ്ടായിരുന്നെങ്കിലും പരിക്കില്ല. 15 മീറ്ററോളം ജയിംസിനെയും ആന്‍സിയെയും വലിച്ചു നിരക്കികൊണ്ടുപോയി. ബസിന്റെ മുന്‍ചക്രത്തിനടിയില്‍ കുരുങ്ങികിടക്കുകയായിരുന്നു സ്‌കൂട്ടര്‍. കടയുടെ സമീപം നിര്‍ത്തിയിട്ടിരുന്ന കാറും രണ്ടു സ്‌കൂട്ടറുകളും ബസ് ഇടിച്ചു തെറിപ്പിച്ചു. ബസിന്റെ മുന്‍വശം പൂര്‍ണമായും തകര്‍ന്നു. 

Keywords: News, Kerala, Accident, Death, Injured, KSRTC, bus, Accidental Death, Two scooter passengers were killed when an out of control KSRTC bus collided with them


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?