സുഹൃത്തിന്റെ വീട്ടിലേക്ക് പുറപ്പെട്ട കോളജ് വിദ്യാര്‍ഥിയെ ഒരാഴ്ച കഴിഞ്ഞിട്ടും കണ്ടെത്താനായില്ല


കാസര്‍കോട് (www.evisionnews.co): സുഹൃത്തിന്റെ വീട്ടിലേക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ വിദ്യാര്‍ഥിയെ കാണാതായതായി പരാതി. കാസര്‍കോട്ടെ വസ്ത്ര- ഫൂട്ട് വെയര്‍ വ്യാപാരി ചെങ്കള നാലാംമൈലിലെ അബ്ദുല്ലയുടെ മകനും മാലിക് ദീനാര്‍ കോളജ് ഓഫ് ഫാര്‍മസി കോളജ് അവസാന വര്‍ഷ ബിഫാം വിദ്യാര്‍ഥിയുമായ അബൂബക്കറിനെ (21)യാണ് ഒരാഴ്ചയായി കാണാതായത്. ഈമാസം അഞ്ചിന് സുഹൃത്തിന്റെ വീട്ടിലേക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയതായിരുന്നു. വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് ബന്ധുവീടുകളിലും മറ്റും അന്വേഷിച്ചെങ്കിലും ഫലമുണ്ടായില്ല. മൊബൈല്‍ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും സ്വിച്ച് ഓഫാണ്. വീട്ടുകാരുടെ പരാതിയില്‍ വിദ്യാനഗര്‍ പൊലീസ് അന്വേഷിച്ചുവരുന്നു. എന്തെങ്കിലും വിവരം കിട്ടുന്നവര്‍ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ 9446673883, 9544156002, 9567662299,9400424664 നമ്പരുകളിലോ ബന്ധപ്പെടണമെന്ന് ബന്ധുക്കള്‍ അറിയിച്ചു.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?