മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന കെ കെ രാമചന്ദ്രന്‍ അന്തരിച്ചു


കോഴിക്കോട്: (https://ift.tt/35fxvqo) മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന കെ കെ രാമചന്ദ്രന്‍ (78) അന്തരിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. അനാരോഗ്യം മൂലം ഒരു വര്‍ഷത്തോളമായി പൊതുപരിപാടികളില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു.

News, Kerala, State, Kozhikode, Ex minister, Minister, Death, Congress, Hospital, Leader, Politics, Political Party, Former minister KK Ramachandran passes away


ആന്റണി, ഉമ്മന്‍ ചാണ്ടി മന്ത്രിസഭകളില്‍ അംഗമായിരുന്നു. എഐസിസി അംഗവും കെപിസിസി ജനറല്‍ സെക്രടറിയുമായിരുന്നു.27 വര്‍ഷം ബത്തേരി, കല്‍പറ്റ മണ്ഡലങ്ങളെ പ്രതിനിധീകരിച്ചു. ആന്റണി, ഉമ്മന്‍ ചാണ്ടി മന്ത്രിസഭകളില്‍ ഭക്ഷ്യ, ആരോഗ്യവകുപ്പ് ചുമതല വഹിച്ചു. 2006 ജനുവരി 14 ന് രാജിവച്ചു. കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശിയാണ്.

കോഴിക്കോട് കക്കോടിയിലെ വീട്ടിലാണ് കുറച്ച് നാളുകളായി താമസിച്ചിരുന്നത്. 1980ല്‍ ആണ് നിയമസഭയില്‍ എത്തുന്നത്. അവസാനകാലഘട്ടത്തില്‍ അദ്ദേഹം കോണ്‍ഗ്രസിലെ പ്രബല ഗ്രൂപ്പുകളോട് ഇടഞ്ഞ് നില്‍ക്കുകയായിരുന്നു.2011 ല്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ടൈറ്റാനിയം അടക്കമുള്ള അഴിമതി കേസുകളില്‍ ഗുരുതര ആരോപണവുമായി രംഗത്ത് വന്നതോടെ പാര്‍ടിയില്‍ നിന്ന് പുറത്തായി.

Keywords: News, Kerala, State, Kozhikode, Ex minister, Minister, Death, Congress, Hospital, Leader, Politics, Political Party, Former minister KK Ramachandran passes away

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?